1 GBP =
breaking news

ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു; അതീവ ജാഗ്രതാ നിർദ്ദേശം

ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു; അതീവ ജാഗ്രതാ നിർദ്ദേശം

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണിയിലെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് ഉയര്‍ത്തി. വ്യാഴാഴാച മൂന്നാമത്തെ ഷട്ടര്‍ അഞ്ച് മീറ്റര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാധികമായി ഉയരുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയത്.

രാവിലെ ഏഴു മണിയോടെ രണ്ടാമത്തെ ഷട്ടറും പിന്നീട് നാലാമത്തെ ഷട്ടറും ഉയര്‍ത്തുകയായിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടങ്ങള്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇരുപത്തിയാറു വര്‍ഷത്തിനു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റി മീറ്ററാണ് ഉയര്‍ത്തിയത്. ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് നാലു മണിക്കൂര്‍ നേരത്തേക്ക് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് രാത്രി മുഴുവന്‍ തുറന്നിടാന്‍ തീരുമാനിക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more