1 GBP = 104.08

മതപരിവർത്തനം നടത്തി യുവതികളെ വിദേശത്തേക്ക് കടത്തി; കൊച്ചി അൽഷിഫ ആശുപത്രി ഉടമയ്ക്കെതിരെ എൻ ഐ എ അന്വേഷണം

മതപരിവർത്തനം നടത്തി യുവതികളെ വിദേശത്തേക്ക് കടത്തി; കൊച്ചി അൽഷിഫ ആശുപത്രി ഉടമയ്ക്കെതിരെ എൻ ഐ എ അന്വേഷണം

കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ഒരുങ്ങുന്നു. യുവതികളെ മത പരിവര്‍ത്തനം നടത്തി വിദേശത്തേയ്ക്ക് കയറ്റി അയച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം നടത്താന്‍ തീരമാനിച്ചിരിക്കുന്നത്.

ചികിത്സ തട്ടിപ്പ് നടത്തിയതടക്കം കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫ് സാഹിബിനെതിരെ കൊച്ചി എളമക്കര പോലീസ് 3 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന് പുറമേയാണ് ഷാജഹാനെതിരെ എന്‍ഐഎ അന്വേഷണത്തിന് ഒരുങ്ങുന്നത്. അല്‍ഷിഫ ആശുപത്രിയുടെ മറവില്‍ ഷാജഹാന്‍ യുവതികളെ മതം മാറ്റി വിദേശത്തേയ്ക്ക് കടത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു.

ഈ പരാതി എന്‍ഐഎയ്ക്ക് കൈമാറുകയും ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വൈക്കം സ്വദേശിനിയായ യുവതിയെ ഷാജഹാന്‍ മതപരിവര്‍ത്തനം നടത്തി ദുബായിലേയ്ക്ക് കടത്തിവിട്ടതായി എന്‍ഐഎയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഷാജഹാനെതിരെ ശക്തമായ അന്വേഷണം നടത്താന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് ലോക്കല്‍ പോലീസിന്റെ അന്വേഷണം ശക്തമായതോടെ ഷാജഹാന്‍ അല്‍ഷിഫ ആശുപത്രി അടച്ച് പൂട്ടിയിരുന്നു. പിന്നീട് ഇദ്ദേഹം വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more