1 GBP = 103.96

മേയുടെ ചെക്കേഴ്സ് പ്ലാനുകൾ ബ്രെസ്സൽസ് മടക്കി; കസ്റ്റംസ് പ്രൊപ്പോസലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇയു ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബാർണിയർ

മേയുടെ ചെക്കേഴ്സ് പ്ലാനുകൾ ബ്രെസ്സൽസ് മടക്കി; കസ്റ്റംസ് പ്രൊപ്പോസലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഇയു ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബാർണിയർ

ബ്രെസ്സൽസ്: തെരേസാ മേയുടെ ചെക്കേഴ്സ് പ്ലാനുകൾക്ക് ബ്രെസ്സൽസിന്റെ അംഗീകാരം ലഭിക്കില്ലെന്ന് ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബാർണിയർ വ്യക്തമാക്കി. ബ്രെക്സിറ്റ്‌ ഡീലുകളെ സംബന്ധിച്ച് മെയ് സർക്കാർ ധവളപത്രം ഇറക്കിയിരുന്നു. ചെക്കേഴ്‌സിൽ ഉണ്ടായ ധാരണകളിൽ അതൃപ്തി പ്രകടിപ്പിച്ച് ബ്രെക്സിറ്റ്‌ വാദികളായ ബോറിസ് ജോൺസണും ഡേവിസ് ഡേവിഡും അടക്കമുള്ള മൂന്ന് മന്ത്രിമാർ രാജി വച്ചിരുന്നു. എന്നാൽ പ്രതിസന്ധികളെ അതിജീവിച്ച് തെരേസാ മേയ് പുറത്തിറക്കിയ ബ്രെക്സിറ്റ്‌ ധവളപ്പത്രത്തിന്മേൽ നടന്ന ചർച്ചകളിലാണ് ബാർണിയർ തുറന്നടിച്ചത്.

കസ്റ്റംസ് യൂണിയനെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ ബ്രിട്ടന്റെ ഡീലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ബാർണിയർ വ്യക്തമാക്കി. ബ്രിട്ടന്റെ പുതിയ ബ്രെക്സിറ്റ്‌ സെക്രട്ടറി ഡൊമിനിക് റാബുമായി ചേർന്ന് ബ്രെസ്സൽസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബ്രിട്ടന്റെ പ്രൊപ്പോസലുകളിലെ പ്രധാനപ്പെട്ട ഒന്നായ യൂറോപ്യൻ യൂണിയന് വേണ്ടി ചരക്ക് നികുതി ബ്രിട്ടൻ ഈടാക്കാമെന്ന് വ്യവസ്ഥ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ബാർണിയർ പറഞ്ഞു.

അതേസമയം ചർച്ചകൾ തുടരുമെന്നും ഇരുപക്ഷവും വ്യക്തമാക്കി. എന്നാൽ വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഡീലുകളില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്ത് പോകേണ്ട സ്ഥിതിവിശേഷമുണ്ടാക്കരുതെന്ന് നേരത്തേ മേയും മുന്നറിയിപ്പ് നൽകിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more