1 GBP = 103.01
breaking news

പള്ളിപൊളിച്ച് നീക്കാൻ ശ്രമം; തിരുവനന്തപുരത്ത് സംഘർഷം

പള്ളിപൊളിച്ച് നീക്കാൻ ശ്രമം; തിരുവനന്തപുരത്ത് സംഘർഷം

പള്ളി പൊളിച്ച് നീക്കാന്‍ നടത്തിയ ശ്രമം തിരുവനന്തപുരത്ത്നെ യ്യാറ്റിന്‍കരയില്‍ സംഘര്‍ഷത്തിനിടയാക്കി. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് പിന്‍വശത്ത് സ്ഥിതി ചെയ്യുന്ന റോമന്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള അമലോത്ഭവ കത്തീഡ്രല്‍ ദേവാലയം പൊളിച്ചുനീക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായത്.

വിവരമറിഞ്ഞെത്തിയ പോലീസ് പള്ളി പൊളിക്കാനുപയോഗിച്ച രണ്ട് ജെ.സി.ബികളും കസ്റ്റഡിയിലെടുത്തു. നിലവിലെ പള്ളി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പുതിയ പള്ളി നിര്‍മ്മിക്കാനായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ പള്ളി പൊളിച്ചത്. ഇതിന്റെ ഭാഗമായി ഏതാനും ആഴ്ച മുമ്പ് ഇവിടുത്തെ ആരാധനയും മറ്റും നൂറ് മീറ്റര്‍ അകലെ താല്‍ക്കാലികമായി സ്ഥാപിച്ച കുരിശടിയിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ പഴയ പള്ളി പൊളിച്ചുനീക്കാതെ മെയിന്റനന്‍സ് നടത്തി നവീകരിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു വിശ്വാസികളില്‍ ചിലര്‍. ഇത് സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ ഏറെനാളായി അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ രൂപതയിലെ ചിലര്‍ ജെ.സി.ബി ഉപയോഗിച്ച് പള്ളി പൊളിക്കാന്‍ ശ്രമിച്ചത്.

നാല് ജെ.സി.ബി കളുമായെത്തിയ സംഘം പള്ളിയുടെ ഒരുചുവരും മേല്‍ക്കൂരയുടെ കുറച്ച് ഭാഗവും പൊളിച്ചുനീക്കുന്നതിനിടെയാണ് പോലീസ് സ്ഥലത്തെത്തിയത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പള്ളി പൊളിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. സ്ഥലത്ത് ശക്തമായ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് പള്ളി സംരക്ഷണ സമിതി നെയ്യാറ്റിന്‍കരയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എന്നാല്‍, കടകമ്പോളങ്ങളുടെ പ്രവര്‍ത്തനത്തെയോ വാഹന ഗതാഗതത്തെയോ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് ആരുടെയും ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തിനാല്‍ സംഭവത്തില്‍ ആര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more