മിൽട്ടൺ അലോഷ്യസ്
ഡെര്‍ബി challengers sports ക്ലബ് സംഘടിപ്പിക്കുന്ന ഒൻപതാമത് ഓള് യുകെ മെൻസ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 14 നു ഡെര്‍ബി ഇറ്റ് വാള് ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ ഒൻപതാമത് ടൂർണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് ടൂർണമെന്റുകൾ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.
ഒരു കായികവിനോദം എന്നതിലുപരി മാറിവരുന്ന ജീവിതചര്യരോഗങ്ങളെ ചെറുത്തുതോൽപ്പിക്കുന്നതിനും,
ആരോഗ്യപരിപരിപാലനത്തിന്റെ ആവശ്യകത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനും,പരസ്പര സൗഹൃദത്തിനും, നമ്മുടെ പുതുതലമുറയെ ബാഡ്മിന്റൺ എന്ന കായിക വിനോദത്തിലേക്ക് ആകർഷിക്കുകയും,അതോടൊപ്പം അവർക്ക് വേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.
നിലവാരംകൊണ്ടും സംഘടനാമികവുകൊണ്ടും വേറിട്ടു നിന്ന മുൻ ടൂർണമെന്റിന്റെ കവച്ചു വയ്ക്കുന്ന തരത്തിലുള്ള മുന്നൊരുക്കങ്ങൾ ആണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത് എന്ന് ക്ലബ്ബിന്റെ ഭാരവാഹികൾ അറിയിച്ചു. ഏറ്റവും സുതാര്യമായ രീതിയിൽ ടീമുകളെ തരം തിരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ ഫേസ്ബുക് തത്സമയ നറുക്കെടുപ്പിന് മുൻ വർഷങ്ങളിൽ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഇത്തവണ മത്സരങ്ങളുടെ അറിയിപ്പുകളും വാർത്തകളും തത്സമയം വെബ്സൈറ്റ് വഴി ആളുകൾക്ക് ലഭ്യമാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള വെബ്സൈറ്റ് സന്ദർശിക്കുക.
www.derbychallengers.co.uk
യുകെയുടെ പല ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഡെര്‍ബി ഇറ്റ് വാള് ലിഷര്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതിനാല്‍ ഏവര്‍ക്കും യാത്ര എളുപ്പമാക്കും എന്ന പ്രത്യേകത കായികപ്രേമികളെ ടൂര്‍ണമെന്റില്‍ എത്തിക്കും എന്ന കാര്യത്തിന് സംശയം ഇല്ല. രാവിലെ 11മണിമുതല്‍ വൈകുന്നേരം 4 മണി വരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.
രണ്ടു ക്യാറ്റഗറിയിലായാണ് ടൂർണമെന്റ് നടത്തപ്പെടുന്നത് . 24 ടീമുകളാണ് intermediate ക്യാറ്റഗറിയിൽ പങ്കെടുക്കുന്നത് .12 ടീമുകൾ advanced ക്യാറ്റഗറിയിലും മത്സരിക്കുന്നു.uk യിലെ മലയാളികളിലെ മുൻനിര താരങ്ങൾ അണിനിരക്കുമ്പോൾ കോർട്ടിൽ ആവേശകരമായ മത്സരങ്ങൾ നടക്കുമെന്ന് ഉറപ്പു.
കളിക്കളത്തിൽ മാത്രമല്ല, കാഴ്ചക്കാരിലേക്കുംകളിയുടെ ആവേശം വാനോളം ഉയർത്തുന്നമഹനീയ മുഹൂർത്തങ്ങൾക്കു സാക്ഷിയാകാൻയുകെയിലെ എല്ലാ കായിക പ്രേമികളെയുംഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-
derby etwall leisure centre,
hilton road,etwall, derby,
DE65 6HZ
click on malayalam character to switch languages