1 GBP = 104.16

ഡെപ്പോസിറ്റ് ഇല്ലാതെ നൂറു ശതമാനം മോർട്ട്ഗേജുകൾക്ക് അവസരമൊരുക്കി ബാർക്ലെയ്‌സും പോസ്റ്റ് ഓഫീസും

ഡെപ്പോസിറ്റ് ഇല്ലാതെ നൂറു ശതമാനം മോർട്ട്ഗേജുകൾക്ക് അവസരമൊരുക്കി ബാർക്ലെയ്‌സും പോസ്റ്റ് ഓഫീസും

ലണ്ടൻ: ഒരിടവേളക്ക് ശേഷം ഡിപ്പോസിറ്റ് ഇല്ലാതെ ഉപഭോക്താക്കൾക്ക് വീട് വാങ്ങുന്നതിനുള്ള അവസരമൊരുക്കി ബാങ്കുകൾ. ബാർക്ലെയ്‌സ് ബാങ്കും പോസ്റ്റ് ഓഫീസുമാണ് വീണ്ടും 100 ശതമാനം മോർട്ട്ഗേജുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് 2007ലാണ് 100ശതമാനം മോർട്ട് ഗേജുകൾ മാർക്കറ്റിൽ നിന്നും അപ്രത്യക്ഷമായത്. അന്ന് 250ലേറെ ഡീലുകളാണ് മാർക്കറ്റിൽ ഉണ്ടായിരുന്നത്. അന്നത്തെ ഇത്തരം ഡീലുകളാണ് സാമ്പത്തിക വ്യവസ്ഥയെത്തന്നെ പാടെ തകർത്തത്. നിലവിൽ ഭവന മേഖലയിൽ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിനാണ് ബാങ്കുകൾ തന്നെ വീണ്ടും ഇത്തരമൊരു അവസരമൊരുക്കുന്നത്. കൂടുതൽ കർശന ഉപാധികൾ ഒരുക്കുന്നുണ്ടെങ്കിലും 100 ശതമാനം മോർട്ട് ഗേജുകൾ അപകടകരം എന്ന് തന്നെയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

.ബാര്‍ക്ലെയിസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയ പ്രമുഖ നാമങ്ങളാണ് ഈ ലോണുകള്‍ തിരിച്ചെത്തിക്കുന്നതില്‍ മുന്നിലുള്ളത്. ആദ്യമായി വീട് വാങ്ങുന്നവരെ ഡെപ്പോസിറ്റ് തുകയില്ലാതെ ആകര്‍ഷിക്കുകയാണ് ഈ വമ്പന്‍മാരുടെ ലക്ഷ്യം. മോര്‍ട്ട്‌ഗേജ് ടേം ദീര്‍ഘിപ്പിക്കാനും, ഒരു കുടുംബാംഗം ഗ്യാരണ്ടര്‍ ആകാനും വരെ ചില ബാങ്കുകള്‍ അവസരം നല്‍കുന്നു. അപകടകരമായ കടം കൊടുക്കല്‍ ഒഴിവാക്കാനുള്ള ശക്തമായ നിബന്ധനകള്‍ മറികടക്കാനാണ് ഈ കുറുക്കുവഴികള്‍ പ്രയോജനപ്പെടുത്താന്‍ ബാങ്കുകള്‍ ഉപയോക്താക്കളെ ക്ഷണിക്കുന്നത്.

ഇത്തരം സുരക്ഷാകവചങ്ങള്‍ ഏറെയുണ്ടെങ്കിലും 100% മോര്‍ട്ട്‌ഗേജുകള്‍ അപകടകരമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പലപ്പോഴും വാങ്ങുന്ന ഭവനങ്ങള്‍ക്ക് വരുത്തിവെയ്ക്കുന്ന കടത്തിന്റെ അത്ര പോലും മൂല്യമില്ലാതെ പോകുന്ന അവസ്ഥ ഈ പ്രവണത സൃഷ്ടിക്കാറുണ്ട്. 2010ന് ശേഷം ഇതാദ്യമായി ഭവനവില ഏറ്റവും താഴേക്ക് പോയ മാസമാണ് കടന്നുപോയത്. 3.1 ശതമാനം വില താഴ്ന്ന അവസ്ഥയില്‍ വീണ്ടും ലോണ്‍ വരുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. കടമെടുക്കുന്നവര്‍ക്ക് നല്ല അവസരമാണെങ്കിലും ഇതിലേക്ക് എടുത്ത് ചാടരുതെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. വാങ്ങുന്ന വസ്തുവിന്റെ വില കുറഞ്ഞ് പോകാത്ത ഇടങ്ങളില്‍ ഭവനം തെരഞ്ഞെടുത്ത് നിക്ഷേപം സുരക്ഷിതമാക്കിയില്ലെങ്കില്‍ ഈ വീട് വിറ്റാല്‍ പോലും കടം തീരാത്ത അവസ്ഥയുണ്ടാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more