1 GBP = 103.21

1000 കോവിഡ്-19 മരണങ്ങൾ രേഖപ്പെടുത്തി യുകെയിലെ ആദ്യ ആശുപത്രി ട്രസ്റ്റ്

1000 കോവിഡ്-19 മരണങ്ങൾ രേഖപ്പെടുത്തി യുകെയിലെ ആദ്യ ആശുപത്രി ട്രസ്റ്റ്

ബിർമിങ്ഹാം: 1,000 കോവിഡ് -19 മരണങ്ങൾ രേഖപ്പെടുത്തിയ യുകെയിലെ ആദ്യത്തെ ആശുപത്രി ട്രസ്റ്റായി ബിർമിങ്ഹാം യൂണിവേഴ്‌സിറ്റി ഹോപ്സ്പിറ്റൽസ് മാറി. നാല് ആശുപത്രികളുള്ള ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ട്രസ്റ്റായ ബിർമിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ മാർച്ച് 14 മുതൽ തിങ്കളാഴ്ച വരെ 1,002 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 24 മുതൽ ഏഴ് ദിവസത്തിനുള്ളിൽ ബർമിംഗ്ഹാമിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ 153.2 ആണ്. ആശുപത്രി ട്രസ്റ്റ് വക്താവാണ് കണക്കുകൾ സ്ഥിരീകരികരിച്ചത്. മരണങ്ങൾ ഭയാനകമായ യാഥാർത്ഥ്യത്തെ ലഘൂകരിക്കുന്നില്ലെങ്കിലും 3,000 പോസിറ്റീവ് വൈറസ് ഇൻപേഷ്യന്റുകളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത് ട്രസ്റ്റിന് ആശ്വാസം പകരാൻ കഴിയുമെന്ന് വക്താവ് പറഞ്ഞു.

സെപ്റ്റംബർ 27 വരെ, സ്കോട്ടിഷ് ഹോസ്പിറ്റൽ ട്രസ്റ്റിൽ മരണമടഞ്ഞവരുടെ എണ്ണം 735 ആണ്, എൻ‌എച്ച്എസ് ഗ്രേറ്റർ ഗ്ലാസ്ഗോ, ക്ലൈഡ് ട്രസ്റ്റ് എന്നിവിടങ്ങളിലാണ് കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്. ബെൽസി കാഡ്‌വാലാദർ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിലാണ് വെയിൽസിൽ ഏറ്റവും കൂടുതൽ വൈറസ് മരണങ്ങൾ രേഖപ്പെടുത്തിയത്. 423 മരണങ്ങളാണ് ഇവിടങ്ങളിൽ സ്ഥിരീകരിച്ചത്. വടക്കൻ അയർലണ്ടിൽ, ഞായറാഴ്ച വരെ, എല്ലാ ആശുപത്രികളിലുമായി 479 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more