1 GBP = 102.88
breaking news

സ്വപ്​നയെ ഇ.ഡി ഇന്നലെയും ചോദ്യം ചെയ്​തു

സ്വപ്​നയെ ഇ.ഡി ഇന്നലെയും ചോദ്യം ചെയ്​തു

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ് (ഇ.​ഡി) ചൊ​വ്വാ​ഴ്ച​യും ചോ​ദ്യം ചെ​യ്തു. അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ്വ​പ്ന​യെ ഇ.​ഡി അ​സി.​ഡ​യ​റ​ക്ട​ര്‍ രാ​ധാ​കൃ​ഷ്ണ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ചോ​ദ്യം ചെ​യ്ത​ത്. രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​ർ​ന്നു.

മൂ​ന്നു​ദി​വ​സ​ത്തേ​ക്ക്​ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​നു​മ​തി​യാ​ണ് ഇ.​ഡി​ക്ക് ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​മു​ത​ല്‍ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ ബു​ധ​നാ​ഴ്ച​യും തു​ട​രും. ജ​യി​ല​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ളും സ്വ​പ്ന​യു​ടെ മ​റു​പ​ടി​യും അ​വ​ര്‍ കേ​ള്‍ക്കാ​ത്ത വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ്വ​പ്ന ഇ.​ഡി​ക്ക് ന​ല്‍കു​ന്ന മൊ​ഴി ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍വ​ഴി പു​റ​ത്തു​പോ​കു​ന്ന​ത്​ ത​ട​യാ​നാ​ണ് ഈ ​ക്ര​മീ​ക​ര​ണം. ജ​യി​ല​ധി​കൃ​ത​രി​ല്‍നി​ന്ന്​ നി​ശ്ചി​ത അ​ക​ല​ത്തി​ല്‍ പ്ര​തി​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​നു​മ​തി ഇ.​ഡി കോ​ട​തി​യി​ല്‍നി​ന്ന്​ നേ​ടി​യി​രു​ന്നു. അ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. 

ഡോ​ള​ർ ക​ട​ത്തി​ന്​ പു​റ​മെ ശ​ബ്​​ദ​രേ​ഖ ചോ​ർ​ന്ന സം​ഭ​വം, ജ​യി​ലി​ലെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലും സ്വ​പ്​​ന​യി​ൽ​നി​ന്ന്​ ഇ.​ഡി വ്യ​ക്ത​ത വ​രു​ത്തു​ന്നു​ണ്ട്. ഇ.​​ഡി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന നി​ല​യി​ലു​ള്ള ശ​ബ്​​ദ​രേ​ഖ​യാ​ണ്​ സ്വ​പ്​​ന​യു​ടേ​തെ​ന്ന പേ​രി​ൽ പു​റ​ത്തു​വ​ന്ന​ത്. ഡോ​ള​ർ ക​ട​ത്തി​ൽ ചി​ല ഉ​ന്ന​ത​രു​ടെ പേ​രു​ക​ൾ ക​സ്​​റ്റം​സി​നും കോ​ട​തി​ക്കും ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ൽ സ്വ​പ്​​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​ലും വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യാ​ണ്​ ഇ.​ഡി ചോ​ദ്യം ചെ​യ്യ​ൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more