1 GBP = 103.14

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ

“നിന്നെ ഞങ്ങള്‍ രോഗാവസ്‌ഥയിലോകാരാഗൃഹത്തിലോകണ്ടു സന്‌ദര്‍ശിച്ചത്‌ എപ്പോള്‍?രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ എറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌ “.മത്തായി 25 : 39-40                     

സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ (16/01/2021) നടക്കും .

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ. ജോസ്സെ കുര്യാക്കോസ് , ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ  സാജു വർഗീസ്‌  എന്നിവരും പങ്കെടുക്കും .വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .

ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും  പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.
https://chat.whatsapp.com/J4OdP2iALazEf17H2UFTSl
  എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക്  സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more