1 GBP = 103.12

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനും ഭാര്യക്കും കൊവിഡ്

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനും ഭാര്യക്കും കൊവിഡ്

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനും ഭാര്യയും സിറിയന്‍ പ്രഥമവനിതയുമായ അസ്മ അല്‍ അസദിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെത്തുടര്‍ന്ന് പിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് ഇരുവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും വസതിയില്‍ ചകിത്സയില്‍ കഴിയുമെന്ന് പ്രസിഡന്റ് ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മെഡിക്കല്‍ ഡോക്ടര്‍ കൂടിയായ അസദ് ആണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് പിടിപെടുന്ന ആദ്യ ഭരണാധികാരി. രാജ്യത്തെ മറ്റ് ഔദ്യോഗിക പ്രതിനിധികള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളിലെയും ഭരണാധികാരികള്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനിടയിലാണ് സിറിയന്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം 15696 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. എന്നാല്‍ കണക്കുകളില്‍ കുറവാണെങ്കിലും സമൂഹവ്യാപനം രാജ്യത്ത് വ്യാപകമാണെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന് നിലവില്‍ രാജ്യത്തെ ഒട്ടുമിക്ക മേഖലകളുടെയും അധികാരം തിരിച്ചു കിട്ടിയെങ്കിലും വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഇദ്‌ലിബ് പ്രവിശ്യ ഇപ്പോഴും വിമത ഗ്രൂപ്പിന്റെ കൈയ്യിലാണ്. ഈ മേഖലയിലുള്‍പ്പെടെ കൊവിഡ് വ്യാപരനം രൂക്ഷമാണെന്നാണ് സൂചന. ഇദ്‌ലിബിലെ കണക്കുകള്‍ യുഎന്നിന് ലഭിച്ചിട്ടുമില്ല.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും നന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇസ്രായേലുമായുള്ള പ്രത്യക ധാരണയുടെ അടിസ്ഥാനത്തില്‍ സിറിയയിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more