1 GBP = 104.08

സിം​ഗ​പ്പൂ​രി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; 500 പേ​രെ ഒ​ഴി​പ്പി​ച്ചു

സിം​ഗ​പ്പൂ​രി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ  തീ​പി​ടി​ത്തം; 500 പേ​രെ ഒ​ഴി​പ്പി​ച്ചു

സിം​ഗ​പ്പൂ​ർ: സിം​ഗ​പ്പൂ​രി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ 500 പേ​രെ ഒ​ഴി​പ്പി​ച്ചു. ഒാ​ർ​ച്ച​ഡ്​ റോ​ഡി​ലെ ഗ്രാ​ൻ​ഡ്​ ഹ​യാ​ത്​ ഹോ​ട്ട​ലി​ൽ​നി​ന്ന്​ പു​ക​യു​യ​രു​ന്ന​തി​​െൻറ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യി പ്ര​തി​രോ​ധ​സേ​ന അ​റി​യി​ച്ചു. കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം​നി​ല​യി​ലെ അ​ടു​ക്ക​ള​യി​ലെ സ്​​റ്റൗ​വി​ൽ​നി​ന്നാ​ണ്​ തീ​പ​ട​ർ​ന്ന​തെ​ന്നു ക​രു​തു​ന്നു.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഈ ​വ​ർ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ്​ സിം​ഗ​പ്പൂ​രി​ൽ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ കാ​ൽ​ട​ൺ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ 1000 പേ​രെ​യാ​ണ്​ ഒ​ഴി​പ്പി​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more