1 GBP = 103.12

സാലിസ്‌ബെറി മലയാളി അസോസിയേഷനും ഒരു കൈത്താങ്ങുമായി ഇടുക്കി ചാരിറ്റിയോടൊപ്പം ചേര്‍ന്നു

സാലിസ്‌ബെറി മലയാളി അസോസിയേഷനും ഒരു കൈത്താങ്ങുമായി ഇടുക്കി ചാരിറ്റിയോടൊപ്പം ചേര്‍ന്നു

യുകെയിലെ വിവിധ മലയാളി സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ശേഷം സാലിസ്‌ബെറി മലയാളി അസോസിയേഷനും ജോസി ആന്റ്ണിയുടെ കുടുംബത്തിനു ഒരു കൈത്താങ്ങുമായി ഇടുക്കി ചാരിറ്റിയോടൊപ്പം ചേര്‍ന്നു. തിങ്കളാഴ്ച നാട്ടില്‍ പോകുന്ന ബെര്‍മിംഗ്ഹാം സ്വദേശിയുടെ കൈവശം ചെക്ക് കൊടുത്തേല്‍പിച്ചതിന് ശേഷമാണു സാലിസ്‌ബെറി മലയാളി അസോസിയേഷന്‍ ഞങ്ങള്‍ക്ക് 200 പൗണ്ട് അയച്ചു തന്നത്. ഞങ്ങള്‍ക്ക് അവരോടുള്ള സ്‌നേഹവും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.

അവരുടെ 200 പൗണ്ടിന്റെ ചെക്കുകൂടി നാളെ അയച്ചുകൊടുത്തു നാട്ടില്‍ എത്തിച്ചു ജോസിയുടെ സംസ്‌കാരത്തിനു ശേഷം ജോസിയുടെ ഭര്‍ത്താവ് ചെംസ് ജോസഫിന്റെ കൈവശം കൊടുത്തേല്‍പ്പിക്കും. ജോസിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടന്നു. നാളെ പോസ്റ്റ്‌മോര്‍ട്ടീ നടത്തിയ രേഖകളുമായി ഹോം ഓഫിസില്‍ ചെന്ന് അവിടെ നിന്നും ജോസിയുടെ പാസ്സ്‌പോര്‍ട്ട് ലഭിച്ച ശേഷം ഫ്യൂണറല്‍ ഡയറക്റ്ററേറ്റുമായി ബന്ധപ്പെട്ടു ബോഡി പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനെപറ്റിയും, നാട്ടില്‍ കൊണ്ടു പോകുന്ന ദിവസത്തെപറ്റിയും തീരുമാനിക്കുമെന്ന് കുടുബവൃത്തങ്ങള്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more