1 GBP = 103.12

സമീക്ഷ സർഗ്ഗവേദി

സമീക്ഷ സർഗ്ഗവേദി

നമ്മുടെ യുദ്ധം കോവിഡ് – 19 അടച്ചു പൂട്ടലിൻ്റെ ഈ വിരസ കാലഘട്ടത്തോടാണ്.  നമ്മുടെ കുട്ടികൾ പടയാളികൾ ആവട്ടെ. അവരുടെ നാവുകളും പാദങ്ങളും സ്വനതന്തുക്കളും പെൻസിലുകളും ബ്രഷുകളുമെല്ലാം ആയുധങ്ങൾ ആവട്ടെ.  ഇതിനു സമീക്ഷ യു.കെ വേദി ഒരുക്കുന്നു .

കുട്ടികളുടെ സർഗാത്മകത വളർത്തുന്ന ചിത്രകല, ഏകാംഗ നൃത്ത, ഏകാഭിനയ, കവിതാ പാരായണ, ഗാന വിഭാഗങ്ങൾ  ഉൾപ്പെടെ വിവിധ മത്സരങ്ങൾ നൂതന വാർത്താവിതരണ സങ്കേതങ്ങൾ ഉപയോഗിച്ച്  2020 ഏപ്രിൽ 20 മുതൽ ആരംഭിക്കുന്നു.  തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ നാട്ടിലയച്ച് അതാത് രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിധികർത്താക്കളാൽ മൂല്യ നിർണ്ണയം നടത്തി സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നു.  യു കെയിൽ താമസക്കാരായ കുട്ടികളെ സബ്‌ ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളാക്കി തിരിച്ച് മത്സരങ്ങൾ തയ്യാറാക്കുന്നു.  ഉത്തമ കലകളിലൂടെ വർണ്ണ, ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അതീതമായ മാനവീക ചിന്താഗതികൾ നമ്മുടെ കുട്ടികളിൽ പൂത്തുലട്ടെ.  മറ്റൊരു മൈക്കൽ ആഞ്ചലോയും വാൻ ഗോഗും ബിഥോവനും ഉൾപടെ ലോക പൗരൻമാർ ഉദയം കൊള്ളട്ടെ. …. അല്ലെങ്കിൽ മറ്റൊരു മധുസൂദനൻ നായരോ ശോഭനയോ പിറക്കട്ടെ.

വിജയികൾക്ക് സമീക്ഷ ദേശീയ സമ്മേളനത്തിൽ വച്ച് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം  ചെയ്യും . അതോടൊപ്പം കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ സമീക്ഷയുടെ ഫേസ് ബുക്ക് പേജിലും വിവിധ ചാനലുകളിലും പ്രസിദ്ധീകരണങ്ങളും നമുക്ക് കാണാം.

വരൂ അണിചേരൂ നമ്മുടെ കുട്ടികളുടെ സൃഷ്ടിപരത പൂത്തുലയട്ടെ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
07449 145145,
07828 659608,
07882 791150
07984 744233

വാർത്ത; ബിജു ഗോപിനാഥ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more