1 GBP = 103.87
breaking news

വിംഗ് കമാൻഡർ അഭിനന്ദന് ശ്രീനഗറിൽ നിന്ന് സ്ഥലം മാറ്റം

വിംഗ് കമാൻഡർ അഭിനന്ദന് ശ്രീനഗറിൽ നിന്ന് സ്ഥലം മാറ്റം

ന്യൂഡൽഹി: പാക്​ പിടിയിൽനിന്ന് മോചിതനായ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്​ ശ്രീനഗറിൽനിന്ന്​ സ്​ഥലംമാറ്റം. പശ്ചിമമേഖലയിലെ വ്യോമതാവളത്തിലായിരിക്കും നിയമനമെന്ന്​ ഒൗദ്യോഗിക വക്​താക്കളെ ഉദ്ധരിച്ച്​ വാർത്ത ഏജൻസി റി​േപ്പാർട്ട്​ ചെയ്​തു.

അതനുസരിച്ച്​ അധികം വൈകാതെ യുദ്ധവിമാനം പറത്തിയേക്കുമെന്ന്​ സൂചനയ​ുണ്ട്​. നിലവിൽ ശ്രീനഗറിനുള്ള എയർഫോഴ്സ്​ നമ്പർ 51 സ്ക്വാർഡനിലാണ് അഭിനന്ദനുള്ളത്. അതിനുപുറമെ, ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്കാരമായ വീരചക്രക്ക്​ അഭിനന്ദനെ ശിപാർശ ചെയ്തതായും വിവരമുണ്ട്. പരംവീരചക്രക്കും മഹാവീർ ചക്രക്കും തൊട്ടുപിന്നിലാണ്​ വീരചക്ര.

ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിർത്തി കടന്നെത്തിയ പാകിസ്​താ​​െൻറ എഫ്-16 വിമാനം മിഗ് 21 വിമാനമുപയോഗിച്ച് അഭിനന്ദൻ  തകർത്തിരുന്നു. പുൽവാമയില്‍ 40 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതിന് മറുപടിയായി പാകിസ്​താനിലെ ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയിരുന്നു. അതിനിടെയാണ്​  അഭിനന്ദൻ പാക്​ പിടിയിലായത്​. പാക്​ കസ്​റ്റഡിയിൽനിന്ന്​ 60 മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദൻ തിരിച്ചെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more