ലണ്ടൺ : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ
യുകെയിൽ നടത്തുന്ന ലോക കേരളസഭയുടെ പ്രവർത്തനങ്ങളെകുറിച്ചും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട മറ്റു മേഖലകളെക്കുറിച്ചും ലോക കേരളസഭ അംഗങ്ങളും കണ്‍ട്രോൾറൂം അംഗങ്ങളും അടിയന്തരയോഗം ചേർന്ന് പ്രവർത്തനങ്ങൾക്ക് മാർഗരേഖ ഒരുക്കി.
യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന 500ഓളം വിദ്യാർത്ഥികളെ ലോക കേരളസഭ ഓൺലൈൻ ലിങ്ക് മുഖേന ഡാറ്റ ശേഖരിക്കുവാനും അവർ കോവിഡ് പശ്ചാത്തലത്തിൽ അനുഭവിക്കുന്ന വിവിധ മാനസിക, സാമ്പത്തിക, പഠന, നിയമ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കാനും കഴിഞ്ഞതായി യോഗം വിലയിരുത്തി. വിദ്യർത്ഥികളുടെ ആശങ്ക അകറ്റാൻ ലോക കേരള സഭ നടത്തിയ പ്രവർത്തനം ലോക മാതൃകയാകുന്നു. യുകെയിലുള്ള വിദ്യർത്ഥികളുടെ രക്ഷകർത്താക്കൾ ലോക കേരള സഭ അംഗങ്ങളെയും നാട്ടിലുള്ള എം എൽ എ /എം പി മാരെയും വിളിച്ചറിയിച്ചത് പ്രകാരമാണ് ലോക കേരള സഭ ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ആദ്യ ഘട്ടം രജിസ്റ്റർ ചെയ്ത 500 ഓളം കുട്ടികളെ LKS വളണ്ടിയർമാർ നിരന്തരം ബന്ധപെട്ടിരുന്നു.അതിൽ പ്രശ്നങ്ങൾ അറിയിച്ച 10% കുട്ടികളെ ലോക കേരള സഭ കണ്ട്രോൾ റൂം അംഗങ്ങൾ കൃത്യമായി ഇടപെട്ടുകൊണ്ട് പ്രശ്നപരിഹാര പ്രവർത്തനങ്ങൾ നടത്തി. LKS കണ്ട്രോൾ റൂമിലെ അംഗങ്ങളുടെ ചിട്ടയായ പ്രവർത്തന മികവ് കൊണ്ട് വിദ്യർത്ഥികളുടെയും അവരുടെ നാട്ടിലെ രക്ഷകർത്താക്കളുടെ ആശങ്ക ഒരു പരിധിവരെ ശമിപ്പിക്കാൻ ഉപകരിച്ചു. ഈ കോവിഡ് 19 കാലം കഴിയുന്നതു വരെ വിവിധ LKS കണ്‍ട്രോൾറൂം അംഗങ്ങൾ വിദ്യർത്ഥികളുമായി നിരന്തര സമ്പർക്കത്തിൽ ഉണ്ടാവണമെന്നും പ്രധാന പ്രശ്നങ്ങൾ കണ്‍ട്രോൾറൂമിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും യോഗം തീരുമാനിച്ചു. ഇത്തരം കാര്യ ക്ഷമമായ പ്രവർത്തനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് നോർക്ക റൂട്സ് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ പുതിയതായി അടുത്തകാലത്ത്
യുകെയിൽ എത്തിയ നേഴ്സ്മാരുടെയും ഒറ്റയ്ക്ക് താമസിക്കുന്ന മലയാളികളുടെയും വിവിധ പരീക്ഷകൾക്കും സന്ദർശനത്തിനും എത്തിയവരുടെ ഡാറ്റ ലോക കേരളസഭ മറ്റൊരു ഓൺലൈൻ ലിങ്ക് വഴി ശേഖരിക്കുവാനും LKS കണ്ട്രോൾ ബോർഡ് അംഗങ്ങൾ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കാനും തീരുമാനിച്ചു. കൂടാതെ
യു കെയിലെ ലോക കേരളസഭ പ്രവർത്തനങ്ങൾ പ്രസിദ്ധപെടുത്തുവാനും നവമാധ്യമ കൂട്ടായ്മയുടെ കരുത്ത് ഉപയോഗിക്കുവാൻ വേണ്ടിയും ഒരു ഫേസ്ബുക് പേജ് തുടങ്ങുവാനും യോഗം തീരുമാനിച്ചു. PPE കിറ്റുകളുടെ അപര്യാപ്തത മൂലം കോവിഡ് രോഗികളുടെ പരിചരണത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന മലയാളീ ഡോക്ടർമാർ, നഴ്സ്മാർ, മറ്റു മെഡിക്കൽ പ്രവർത്തകർ എന്നിവരുടെ ആശങ്ക പങ്കുവെച്ച LKS കൺട്രോൾറൂം യോഗം, യു കെ ഗവണ്മെന്റിന്റെ ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവാനും വ്യോമയാന ഗതാഗതം സാധ്യമാകുന്ന മുറയ്ക്ക് യു കെയിൽ നിന്നും കേരളത്തിലെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ആവശ്യമായ യാത്ര സൗകര്യം ഒരുക്കുവാനും
യു കെ ഗവണ്മെന്റിനോടും, ഇന്ത്യയിലെ കേന്ദ്ര സർക്കാരിനോടു ആവശ്യപ്പെടാനും ഇതിനു സഹായകരമായ പ്രവർത്തനത്തിനുതകുന്ന അഭ്യർത്ഥനകൾ കേരള സർക്കാരിനോട് സമർപ്പിക്കാനും LKS
യു കെ കണ്‍ട്രോൾറൂം യോഗം അഭ്യർത്ഥിച്ചു. കോവിഡ് 19 വൈറസ് ബാധ കൊണ്ട് മരണമടഞ്ഞ മലയാളികളുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയ യോഗം യുകെയിലെ പൊതുജന സമൂഹം ഈ കോവിഡ് 19 കാലത്തു അനുഭവിക്കുന്ന മറ്റു അടിയന്തിര ശ്രെദ്ധ വേണ്ട പ്രശ്നങ്ങൾ ലോക കേരളസഭയെ അറിയിക്കുന്നതിനു വേണ്ടി “കോവിഡ് 19 ഹെൽപ്ഡെസ്ക്”
തുടങ്ങുവാനും വിവിധ നിർദ്ദേശങ്ങൾ ലോക കേരളസഭ അംഗങ്ങളുടെ താഴെ കൊടുത്ത ഇമെയിൽ, വാട്സ്ആപ്പ് /ഫോൺ നമ്പർവഴിയോ ഫേസ്ബുക് വഴിയോ അറിയിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ നിന്നും വിവിധ കട ബാധ്യതകളിൽ നിന്നും കരകയറാനും ലോകത്തിനു തന്നെ മാതൃകആയ കേരളത്തിലെ ആരോഗ്യ സംരക്ഷണ പരിപാലനത്തിനു ശക്തി പകരാനും വേണ്ടി സാധ്യമായ സാമ്പത്തിക സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ലോക കേരള സഭ അംഗങ്ങൾ
യുകെയിലെ പൊതുജന സമൂഹത്തോട് അഭ്യർത്ഥിച്ചു. ലോക കേരളസഭ അംഗം ശ്രീ ഹരിദാസ് തെക്കേമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക കേരള സഭ അംഗങ്ങൾ ആയ ശ്രീമതി സ്വപ്ന പ്രവീൺ, ശ്രീ കാർമൽ മിറാൻഡ, ശ്രീ രാജേഷ് കൃഷ്ണ, ശ്രീ ആഷിഖ് മുഹമ്മദ്, ശ്രീ ഷാഫി റഹ്മാൻ, ശ്രീ ജയൻ എടപ്പാൾ തുടങ്ങിയവരും LKS കണ്‍ട്രോൾറൂം യോഗത്തിൽ യുകെയിലെ വിവിധ സംഘടനകളെയും സാംസ്ക്കാരിക സമിതികളെയും പ്രതിനിധീകരിച്ച് ശ്രീ ബിജു പിള്ള (ലണ്ടൻ സ്പോർട്ടസ് ലീഗ്), ശ്രീ നിഷാർ (MAUK), ശ്രീ അബൂബക്കർ സിദ്ധീഖ് കെ (അൽ ഇഹസാൻ), ശ്രീമതി നിധിൻ ചന്ദ് (സ്കോട്ലണ്ടിലെ സാമൂഹിക പ്രവർത്തക), ശ്രീ ഫൈസൽ നാലകത്ത് (ലണ്ടനിലെ സാമൂഹിക പ്രവർത്തകൻ), ശ്രീ റോസ്ബിൻ രാജൻ (യുനൈറ്റഡ് മലയാളി ഓർഗനൈസേഷൻ), ശ്രീ അപ്പ ഗഫൂർ (എലിഫന്റ് ആൻഡ് കാസിൽ മലയാളി സമാജം), ശ്രീ കെ.കെ. മോഹൻദാസ്(ഒഐസിസി), ശ്രീ ബാലകൃഷ്ണൻ ബാലഗോപാൽ (കെന്റ് മാധ്യമ പ്രവർത്തകൻ), ഡോക്ട്ടർ സജയ് അച്ചുതൻ (ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ഫിസീശ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ) എന്നിവർ പങ്കെടുത്തു.
കോവിഡ് 19 ലോക കേരള സഭ ഹെൽപ് ഡെസ്ക് :
(1)ശ്രീ ഹരിദാസ് തെക്കും മുറി
ഫോൺ /വാട്സാപ്പ്:+447775833754
ഇമെയിൽ : [email protected]
(2)ശ്രീ ആഷിഖ് മുഹമ്മദ് നാസർ
ഫോൺ /വാട്സാപ്പ് : +447415984534
ഇമെയിൽ: [email protected]
(3)ശ്രീ ജയൻ ഇടപ്പാൾ
ഫോൺ /വാട്സാപ്പ് : +447970313153
ഇമെയിൽ: [email protected]
(റിപ്പോർട്ട് തയ്യാറാക്കിയത് :
ശ്രീ ജയൻ എടപ്പാൾ, ലോക കേരളസഭ പ്രതിനിധി)
click on malayalam character to switch languages