1 GBP = 103.90

ലോക്സഭാ തെരഞ്ഞെടുപ്പ്: 91 മ​ണ്ഡ​ല​ങ്ങ​ളി​ലേക്കുള്ള ആദ്യഘട്ട പോ​ളി​ങ്​ തുടങ്ങി

ലോക്സഭാ തെരഞ്ഞെടുപ്പ്: 91 മ​ണ്ഡ​ല​ങ്ങ​ളി​ലേക്കുള്ള ആദ്യഘട്ട പോ​ളി​ങ്​ തുടങ്ങി

ന്യൂ​ഡ​ൽ​ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോ​ളി​ങ്​ തുടങ്ങി. 91 ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പോളിങ്ങാ​ണ്​ തുടങ്ങിയത്​. ഇ​തോ​ടൊ​പ്പം ആ​ന്ധ്ര​പ്ര​ദേ​ശ്, സി​ക്കിം, ഒ​ഡി​ഷ, അരുണാചൽ പ്രദേശ്​ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കുള്ള വോ​​ട്ടെ​ടു​പ്പും ആരംഭിച്ചിട്ടുണ്ട്. ഒ​ഡി​ഷയിൽ രണ്ടു ഘട്ടമായാണ്​ വോ​ട്ടെടുപ്പ്​.ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ച് പൂർത്തിയാകും. മാവോയിസ്റ്റ് സ്വാധീനമുള്ള ഛത്തീസ്ഗഡിലെ ബസ്തർ മണ്ഡലത്തിൽ എട്ട് മണി പോളിങ് തുടങ്ങി വൈകീട്ട് നാലു മണിക്ക് അവസാനിക്കും.

18 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ഏതാനും മണ്ഡലങ്ങളിലെയും ര​ണ്ട്​ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വോ​ട്ട​ർ​മാ​രാ​ണ്​ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക. ആ​ന്ധ്ര​യി​ലെ 25 ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും 175 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മാ​ണ്​ വോ​​ട്ടെ​ടു​പ്പ്. തെ​ല​ങ്കാ​ന​യി​ലെ 17 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​​ട്ടെ​ടു​പ്പും ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​കും.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​ട്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഏ​ഴ്​ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ഹാ​റി​ലെ നാ​ല്​ മ​ണ്ഡ​ല​ങ്ങ​ളി​ലുമാണ് വോ​​ട്ടെ​ടു​പ്പ്​. അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്​-​ര​ണ്ട്, ഛത്തി​സ്​​ഗ​ഢ്​-​ഒ​ന്ന്, ഒ​ഡി​ഷ-​നാ​ല്, പ​ശ്ചി​മ​ബം​ഗാ​ൾ-​ര​ണ്ട്, ജ​മ്മു-​ക​ശ്​​മീ​ർ -ര​ണ്ട്, മേ​ഘാ​ല​യ-​ര​ണ്ട്​ തുടങ്ങിയ മ​ണ്ഡ​ല​ങ്ങ​ളും ഇ​ന്ന്​ പോളിങ് പൂർത്തിയാകുക.

രാ​ജ്യ​ത്തെ 543 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ വോ​​ട്ടെ​ടു​പ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more