1 GBP = 103.87

ലോകത്ത്​ കോവിഡ്​ മരണം 3.13 ലക്ഷം കവിഞ്ഞു

ലോകത്ത്​ കോവിഡ്​ മരണം 3.13 ലക്ഷം കവിഞ്ഞു

ന്യൂയോർക്​: ലോകത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 4,720,476 ആയി. മരണം 313,221ഉം. 1,811,675 പേർ രോഗമുക്​തരായി. യു.എസിൽ കോവിഡ്​ രോഗികളുടെ എണ്ണം ശമനമില്ലാതെ പെരുകുകയാണ്​. 1,507,773 പേർക്കാണ്​ ഇവിടെ രോഗബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരുടെ എണ്ണം 90,113 ആയി.

കോവിഡ്​ മരണനിരക്കിൽ ബ്രിട്ടനാണ്​ തൊട്ടുപിന്നിൽ. 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 468 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. ഇതോടെ ആകെ മരണം 34,466 ആയി. രോഗബാധിതരുടെ എണ്ണത്തിൽ ​ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ ഇറ്റലിയെ മറികടന്നു​. ഒറ്റദിവസം 14,919 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. 816 പേർ മരണപ്പെടുകയും ചെയ്​തു.

പ്രസിഡൻറ്​ ജയ്​ർ ബൊൽസൊനാരോയുടെ തലതിരിഞ്ഞ നയങ്ങളാണ്​ സ്​ഥിതിഗതികൾ വഷളാക്കിയതെന്നാണ്​ ആരോപണം. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രസിഡൻറി​​െൻറ നയങ്ങളിൽ പ്രതിഷേധിച്ച്​ രണ്ടാമത്തെ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതോടെ ആകെ മരണം 15,633 ആയി. രോഗബാധിതരുടെ എണ്ണം 233,142 ഉം.

സ്​പെയിനിൽ 276,505 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 27,563 ആളുകൾ മരിക്കുകയും ചെയ്​തു. ഇറ്റലിയിൽ 224,760 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 31,763 പേർ മരണപ്പെടുകയും ചെയ്​തു. റഷ്യ, ഫ്രാൻസ്​, ജർമനി എന്നീ രാജ്യങ്ങളിലും കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുകയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more