1 GBP = 103.12

ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു

ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു

​കോവിഡ്​-19 എന്ന മഹാമാരി റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ട്​ അഞ്ചു മാസമാകുന്നു. ചൈനയിലെ വൂഹാനിൽ ആദ്യമായി റിപ്പോർട്ട്​ ചെയ്​ത വൈറസ്​  ഇതിനകം ലോകവ്യാപകമായി 280,432 പേരുടെ ജീവനെടുത്തു. ലോകത്ത്​ 4,100,796 ആളുകൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. അതിൽ 1,441,484 പേർ രോഗമുക്​തരായി.

വൈറസ്​ ഏറ്റവും കൂടുതൽ നാശം വിതച്ച യു.എസിൽ 24 മണിക്കൂറിനിടെ 1568 പേർ കോവിഡിന്​ കീഴടങ്ങിയതോടെ ആകെ മരണം 80,037 ആയി. രാജ്യത്ത്​ 1,347,309 പേർക്ക്​ രോഗം സ്​ഥിരീകരിച്ചപ്പോൾ 238,078 ആളുകൾ കോവിഡിൽ നിന്ന്​ മുക്​തരായി. മരണനിരക്കിൽ ബ്രിട്ടനാണ്​ രണ്ടാംസ്​ഥാനത്ത്​. 31,587 ആളുകളെയാണ്​ ബ്രിട്ടന്​ കോവിഡ് മൂലം നഷ്​ടമായത്​. 215,260 പേർക്ക്​ ബ്രിട്ടനിൽ രോഗം സ്​ഥിരീകരിച്ചു. രോഗബാധ തടയാൻ രാജ്യത്തെത്തുന എല്ലാവരും 14 ദിവസം നിർബന്ധമായി ക്വാറൻറീനിൽ കഴിയണമെന്ന്​ നിയമം നടപ്പാക്കിയിട്ടുണ്ട്​.

ഇറ്റലിയിൽ കോവിഡിൽ നഷ്​ടമായത്​ 30,395 പേരെയാണ്​. 218,268 പേർക്ക്​ രോഗം സ്​ഥിരീകരിച്ചപ്പോൾ 103,031 പേർ കോവിഡിൽ നിന്ന്​ മുക്​തരായി. സ്​പെയിനിൽ 26,478 ആണ്​ മരണനിരക്ക്​. 262,783 പേർക്ക്​ വൈറസ്​ സ്​ഥിരീകരിച്ചു. 173,157 പേർക്ക്​ രോഗം ഭേദമായി. സ്​പെയിനിൽ മരണനിരക്ക്​ താഴോട്ടാണ്​ എന്നത്​ ശുഭപ്രതീക്ഷ നൽകുന്നു. ശനിയാഴ്​ച കോവിഡ്​ ബാധിച്ച്​ 229 പേർ മാത്രമാണ്​ മരിച്ചത്​. അതെസമയം രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനുണ്ട്​. ഫ്രാൻസ് ​(26,310), ബ്രസീൽ (10,656),ജർമനി (7,549),​െബൽജിയം (8,581), ഇറാൻ (6,589) എന്നിവയാണ്​ മരണനിരക്ക്​ ഏറ്റവും കൂടുതലുള്ള മറ്റ്​ രാജ്യങ്ങൾ.

നിയന്ത്രണങ്ങൾ നീക്കുന്നു    
കോവിഡ്​ ഭീതി വി​ട്ടൊഴിയുന്നതിനിടക്ക്​  ചില രാജ്യങ്ങളിൽ ലോക്​ഡൗണിൽ ഇളവു വരുത്താനുള്ള നീക്കവും നടക്കുന്നുണ്ട്​​. ഇറ്റലിയിൽ ഈയാഴ്​ചയോടെ ലോക്​ഡൗണിൽ ചില ഇളവുകൾ പ്രാബല്യത്തിലാകും. അതത്​ പ്രദേശത്തുള്ളവർക്ക്​ കുടുംബാംഗങ്ങളെ കാണാനും ആളുകൾക്ക്​ വീടിനു പുറത്ത്​ വ്യായാമം ചെയ്യുന്നതിനും അനുമതിയുണ്ട്​.

കോവിഡ്​ ബാധിച്ചവരുടെ എണ്ണം കുറഞ്ഞതോടെ ഫ്രാൻസും ലോക്​ഡൗൺ ഇളവുകൾക്ക്​ തയാറെടുക്കുകയാണ്​. തിങ്കളാഴ്​ച മുതൽ ലോക്​ഡൗൺ ഇളവുകൾ പ്രഖ്യാപിക്കാനാണ്​ തീരുമാനം. ശനിയാഴ്​ച കോവിഡ്​ ബാധിച്ച്​ 80 പേരാണ്​ മരിച്ചത്​. ദക്ഷിണാഫ്രിക്കയിൽ പ്രതിപക്ഷത്തി​​െൻറ നിരന്തര ആവശ്യം അവഗണിച്ച്​ ലോക്​ഡൗൺ തുടരാനാണ്​ സർക്കാർ തീരുമാനം.

ദക്ഷിണ കൊറിയയിൽ ബാറുകളിലും ക്ലബുകളിലും ആളുകൾ കൂടിനിൽക്കുന്നതിന്​ വിലക്കുണ്ട്​. റഷ്യയിൽ വിജയദിനാഘോഷത്തി​​െൻറ ഭാഗമായി നടത്താനിരുന്ന സൈനിക പരേഡ്​ റദ്ദാക്കി. യു.എസിൽ കോവിഡ്​ വ്യാപനം നിയന്ത്രണവിധേയമാവാത്തതിനാൽ ഇലക്​ട്രിക്​ കാർ നിർമാണ കേന്ദ്രത്തി​​െൻറ ആസ്​ഥാനം കാലിഫോർണിയയിൽ നിന്ന്​ മാറ്റാനുള്ള ഒരുക്കത്തിലാണെന്ന്​ ടെസ്​ല മേധാവി ഇലോൺ മസ്​ക്​ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more