1 GBP = 103.87

ലൈംഗികാതിക്രമം തടഞ്ഞതിന്​ സിഗരറ്റ്​ കൊണ്ട്​ പൊള്ളിച്ചു; യുവാവിനെ കൊലപ്പെടുത്തിയ മൂന്ന്​ പേർ പിടിയിൽ

ലൈംഗികാതിക്രമം തടഞ്ഞതിന്​ സിഗരറ്റ്​ കൊണ്ട്​ പൊള്ളിച്ചു; യുവാവിനെ കൊലപ്പെടുത്തിയ മൂന്ന്​ പേർ പിടിയിൽ

ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന്​ പേർ അറസ്​റ്റിലായി. സെപ്​റ്റംബർ 10ന്​​ വടക്കൻ ഡൽഹിയിലെ വസീറാബാദിലാണ്​ സംഭവം.

‘മരിച്ച സാഹിലിൻെറ സുഹൃത്തായ പ്രിയയാണ്​ പ്രധാന പ്രതി. മദ്യ ലഹരിയിലായിരുന്ന സാഹിൽ 24കാരിയായ പ്രിയക്കെതിരെ ലൈംഗികാതിക്രമത്തിന്​ മുതിർന്നതിനെത്തുടർന്നാണ്​ സംഭവങ്ങളുടെ തുടക്കം. സാഹിലിനെ എതിർക്കാൻ ശ്രമിച്ച പ്രിയയെ അയാൾ സിഗരറ്റ്​ കൊണ്ട്​ പൊള്ളിക്കുകയായിരുന്നു. ഇത്​ കണ്ട്​ ​മറ്റ്​ രണ്ട്​ പ്രതികൾ കൂടി ചേർന്ന്​ ഇയാളെ മർദ്ദിച്ചു. ശേഷം ബെൽറ്റ്​ ഉപയോഗിച്ച്​ കഴുത്ത്​ ഞെരിച്ചു കൊലപ്പെടുത്തി’- പൊലീസ്​ ഉദ്യോഗസ്​ഥൻപറഞ്ഞു.

പ്രിയയുടെ സുഹൃത്തും സഹോദരങ്ങളിൽ ഒരാളുമാണ്​ മറ്റ്​ രണ്ട്​ പ്രതികൾ. കൊലപാതക ശേഷം പ്രതികൾ മൃതദേഹം തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more