1 GBP = 103.76

രൂപതാ ഭാരവാഹികളുടെയും വോളണ്ടിയേഴ്സിന്റെയും പരിശീലനത്തിനായുള്ള റീജിയണല്‍ കൂട്ടായ്മകള്‍ ജൂലൈ 5 മുതല്‍ 26 വരെയുള്ള തീയതികളില്‍…

രൂപതാ ഭാരവാഹികളുടെയും വോളണ്ടിയേഴ്സിന്റെയും പരിശീലനത്തിനായുള്ള റീജിയണല്‍ കൂട്ടായ്മകള്‍ ജൂലൈ 5 മുതല്‍ 26 വരെയുള്ള തീയതികളില്‍…

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ ആദ്യ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന് ഒരുക്കമായി ഭാരവാഹികള്‍ക്കും വോളണ്ടിയേഴ്സിനും പ്രാര്‍ത്ഥനാരൂപിയില്‍ നിറയുന്നതിനും വിശ്വാസ ബോധ്യങ്ങളില്‍ ആഴപ്പെടുന്നതിനുമായി രൂപതയിലെ എട്ട് റീജിയണുകളിലായി ദൈവവചന പഠന ഒരുക്ക സെമിനാറുകള്‍ സംഘടിപ്പിച്ചിരിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. ജൂലൈ 5 മുതല്‍ 26 വരെയുള്ള തീയതികളിലായി നടത്തപ്പെടുന്ന ഈ പരിശീലന പരിപാടി പങ്കെടുക്കാന്‍ വരുന്നവരുടെ സൗകര്യമനുസരിച്ച് വൈകീട്ട് അഞ്ചര മുതല്‍ രാത്രി ഒന്‍പതര വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ്, കവന്‍ട്രി, പ്രെസ്റ്റന്‍, സൗത്താംപ്റ്റന്‍, ലണ്ടന്‍, ബ്രിസ്റ്റോള്‍ – കാര്‍ഡിഫ്, ഗ്‌ളാസ്‌ഗോ എന്നീ എട്ട് റീജിയനുകളിലെ കണ്‍വന്‍ഷനുകള്‍ നയിക്കുന്നത് ദൈവശാസ്ത്ര പണ്ഡിതനായ റവ. ഫാ. അരുണ്‍ കലമറ്റമാണ്. ഭാരവാഹികളെയും വോളണ്ടിയേഴ്സിനെയും കൂടാതെ എല്ലാ റീജിയനുകളില്‍ നിന്നും താല്പര്യമുള്ള എല്ലാവര്‍ക്കും ഈ ദൈവശാസ്ത്ര പഠന ക്ലാസ്സില്‍ പങ്കെടുക്കാവുന്നതാണെന്ന് മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചിട്ടുണ്ട്. അഭിഷേകാഗ്‌നി കണ്‍വന്‍ഷന് മുന്നോടിയായി സംഘടിപ്പിച്ചിട്ടുള്ള ഒരുക്ക ധ്യാനം വിശ്വാസികള്‍ക്ക് ഏറെ ഗുണം ചെയ്തു എന്ന് കണ്ടതിനാലാണ് വിശ്വാസികള്‍ക്ക് വിശ്വാസബോധ്യങ്ങളില്‍ ആഴപ്പെടുന്നതിനായി ദൈവശാസ്ത്രമേഖലയില്‍ റോമില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിക്കുന്ന റവ. ഫാ. അരുണ്‍ കലമറ്റത്തിന്റെ നേതൃത്വത്തില്‍ തുടര്‍പഠന ക്‌ളാസുകള്‍ സംഘടിപ്പിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം ഓരോ റീജിയണിലെയുംബഹു. വൈദികരും ഈ ദിവസങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ദൈവവചനപഠനത്തില്‍ ആഴപ്പെടാന്‍ താല്പര്യമുള്ള എല്ലാവരെയും ഈ ദിവസങ്ങളിലേക്ക് ഏറെ സ്‌നേഹത്തോടെ യേശുനാമത്തില്‍ ക്ഷണിക്കുന്നു. പരിപാടിയുടെ സ്ഥല സമയ ക്രമീകരണങ്ങളടങ്ങിയ വിവരങ്ങള്‍ ചുവടെ നല്‍കുന്നു:

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more