1 GBP = 103.97
breaking news

രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വത്തില്‍ കാസര്‍കോട് ഡി.സി.സിക്ക് അതൃപ്തി

രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വത്തില്‍ കാസര്‍കോട് ഡി.സി.സിക്ക് അതൃപ്തി

രാജ്മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ഥിയായതിന് പിറകെ കാസര്‍കോട് ഡി.സി.സിയില്‍ തര്‍ക്കം. ഡി.സി.സി അധ്യക്ഷന്‍ഹക്കീം കുന്നിലിനെതിരെ ഒരു വിഭാഗം കെ.പി.സി.സിക്ക് പരാതി നല്‍കി. സുബ്ബയ്യ റൈക്ക് സീറ്റ് നിഷേധിച്ചതില്‍ ഹക്കിം കുന്നിലിന് പങ്കുണ്ടെന്നാണ് ഇവരുടെ പരാതി.

നാടകീയമായാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് സ്ഥാനാര്‍ഥിയാകുന്നത്. അതിനാടകീയമായാണ് കാസര്‍കോട് ഡി.സി.സി ഇതിനോട് പ്രതികരിച്ചതും. ജില്ലയില്‍ നിന്നുള്ള നേതാവ് സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം അവഗണിച്ചതില്‍ പ്രതിഷേധിച്ച് രാജി സമര്‍പ്പിക്കാന്‍ ഏതാനും ഡി.സി.സി അംഗങ്ങള്‍ ആലോചിച്ചു. രാജിക്കൊരുങ്ങുകയാണെന്ന വാര്‍ത്ത രാത്രി തന്നെ പുറത്തുവന്നു. ഇതിന് പിറകെയാണ് ഡി.സി.സി പ്രസിഡന്‍റ് ഹക്കീം കുന്നിലിനെതിരെ പരാതിയുമായി ഒരു വിഭാഗം രംഗത്തുവന്നത്.

പെരിയയിലെ ഇരട്ടക്കൊലപാതകം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യം മുതലെടുക്കാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ഡി.സി.സി അംഗങ്ങള്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇതുതന്നെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യവും. ഈ വികാരം നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ഹക്കീം കുന്നിലിന് ആയില്ലെന്നാണ് കെ.പി.സി.സിക്ക് പരാതി നല്‍കിയവരുടെ നിലപാട്. ഹക്കീം കുന്നിലിന്‍റെ പ്രവർത്തനം പാർട്ടിക്ക് ഗുണകരമാകില്ല എന്നും ഇവര്‍ പറയുന്നു. സുബ്ബയ്യ റൈക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ഡി.സി.സി അധ്യക്ഷന് പങ്കുണ്ടെന്നും ആരോപണമുണ്ട്. ഈ തർക്കം തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്‍റെ സാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more