1 GBP = 103.85
breaking news

രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും

രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും

ദില്ലി: രാജസ്ഥാന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട്, പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതില്‍ അശോക് ഘെലോട്ടിന്റെ പേരിനാണ് മുന്‍തൂക്കം. എന്നാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി ആക്കണം എന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

എഐസിസി നിരീക്ഷകനായി ജയ്പൂരില്‍ എത്തിയ കെസി വേണുഗോപാല്‍ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും പ്രത്യേകം കണ്ട് അഭിപ്രായം തേടിയിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ എഐസിസി നേതൃത്വത്തില്‍ ഏകദേശ ധാരണ ആയതായാണ് സൂചന. ഇന്നലെ ഭോപ്പാലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് എകെ ആന്റണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവായ ജ്യോതിര്‍ ആദിത്യ സിന്ധ്യയും ആയി ചര്‍ച്ച നടത്തിയിരുന്നു.

ഛത്തീസ്ഗഢിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമായി പുരോഗമിക്കുകയാണ്. പിസിസി അധ്യക്ഷന്‍ ബുപേഷ് ഭാഗല്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി എസ് സിംഗ് ദേവ് എന്നിവരുടെ പേരുകള്‍ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിനിടെ പുതിയ മുഖ്യമന്ത്രി ആരായിരിക്കണം എന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം അറിയിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കോണ്‍ഗ്രസിന്റെ ആപ്പ് ആയ ശക്തിയിലൂടെ നല്‍കിയ ശബ്ദ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more