1 GBP = 103.89

രാജസ്ഥാനില്‍ പൂജാരിയെ തീകൊളുത്തിക്കൊന്ന സംഭവം; പ്രതി കൈലാഷ് മീന അറസ്റ്റില്‍; ബ്രാഹ്മിണ്‍ ലൈവ്‌സ് മാറ്റേഴ്‌സ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ്; ബിജെപി പ്രതിഷേധം

രാജസ്ഥാനില്‍ പൂജാരിയെ തീകൊളുത്തിക്കൊന്ന സംഭവം; പ്രതി കൈലാഷ് മീന അറസ്റ്റില്‍; ബ്രാഹ്മിണ്‍ ലൈവ്‌സ് മാറ്റേഴ്‌സ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ്; ബിജെപി പ്രതിഷേധം

രാജസ്ഥാന്‍ കരൗളിയില്‍ ക്ഷേത്രപൂജാരിയെ ആറംഗസംഘം തീകൊളുത്തിക്കൊന്നു. ഭൂമിത്തര്‍ക്കത്തെത്തുടര്‍ന്ന് ബുധനാഴ്ച്ചയാണ് സംഘം പൂജാരിയെ ആക്രമിക്കുന്നത്. ഗുരുതരപരുക്കകളോടെ എസ്എംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂജാരി ബാബുലാല്‍ വൈഷ്ണവ് ദിവസങ്ങള്‍ക്ക്‌ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി കൈലാഷ് മീനയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പൂജാരിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുകൊള്ളുന്നതായും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. പരിഷ്‌കൃതസമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചു.

സംഭവത്തിനെതിരെ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നും വ്യാപക പ്രതിഷേധമുയരുന്നുണ്ട്. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ബ്രാഹ്മണസംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനില്‍ ക്രമസമാധാനം തകര്‍ന്നടിഞ്ഞതായി ബിജെപി നേതാക്കള്‍ ആരോപിച്ചു. രാജസ്ഥാനില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്നും ഇനിയെങ്കിലും സര്‍ക്കാര്‍ ഗാഢനിദ്രയില്‍ നിന്നുമുണരണമെന്നും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഹാത്രസിലുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ രാഷ്ട്രീയ ടൂറിസത്തിനിറങ്ങുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ക്കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുന്‍ക്യാബിനറ്റ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍ ആഞ്ഞടിച്ചു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ കേന്ദ്രീകരിച്ചും പ്രതിഷേധം ശക്തമാകുന്നുണ്ട്. ദളിത് ലൈവ്‌സ് മാറ്റേഴ്‌സ്, ബ്ലാക്ക് ലൈവ്‌സ് മാറ്റേര്‍സ് ഹാഷ്ടാഗുകളുടെ മാതൃകയില്‍ ബ്രാഹ്മിണ്‍ ലൈവ്‌സ് മാറ്റേഴ്‌സ് എന്ന എന്ന ഹാഷ്ടാഗോടെയാണ് സമൂഹമാധ്യമങ്ങള്‍ പ്രതിഷേധം ശക്തിപ്രാപിക്കുന്നത്. ഹാഷ് ടാഗ് ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. കേരളത്തില്‍ നിന്നും രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ സാമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനെതിരെ ബിജെപി വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപങ്ങളുയരുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more