1 GBP = 103.21

യെമനിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം കൈയേറി പ്രക്ഷോഭകർ

യെമനിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം കൈയേറി പ്രക്ഷോഭകർ

സൻആ: ആഭ്യന്തര യുദ്ധവും വിദേശ ഇടപെടലും സാധാരണക്കാരന്‍റെ ജീവിതം തീരാദുരിതത്തിലാക്കിയ യെമനിൽ തെരുവിലിറങ്ങിയ ​ജനം പ്രസിഡന്‍റിന്‍റെ കൊട്ടാരം വളഞ്ഞു. ഏദനിൽ മആഷിഖ്​ പ്രസിഡൻഷ്യൽ കൊട്ടാരമാണ്​ പ്രക്ഷോഭകർ കൈയേറിയത്​. അവശ്യ സേവനങ്ങളും ജീവിത സാഹചര്യങ്ങളും സാധാരണ നിലയിലേക്ക്​ എത്തിക്കണമെന്നാവശ്യപ്പെട്ട്​ നാട്ടുകാർ ഏറെയായി സമരത്തിലാണ്​. യെമൻ നാണയം ആഗോള വിപണിയിൽ കുത്തനെ ഇടിയുന്നത്​ ജീവിതം താറുമാറാക്കുന്നതായും പ്രക്ഷോഭകർ പറയുന്നു.

ഒമ്പതു മാസമായി ശമ്പളം ലഭിക്കാത്ത സുരക്ഷാ ഉദ്യോഗസ്​ഥരാണ്​ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക്​ പ്രകടനമായി നീങ്ങിയത്​. പ്രധാനമന്ത്രി മഈൻ അബ്​ദുൽ മലിക്​ ഉൾപെടെ ഭരണ നേതാക്കൾ കെട്ടിടത്തിനകത്ത്​ കുടുങ്ങിക്കിടക്കുകയാണ്​. ഇവരെ രക്ഷപ്പെടുത്താനും പ്രശ്​നം തണുപ്പിക്കാനും മധ്യസ്​ഥ ചർച്ചകൾ പുരോഗമിക്കുകയാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more