1 GBP = 103.12

യു.എസ് ഓപ്പൺ കിരീടം നദാലിന്

യു.എസ് ഓപ്പൺ കിരീടം നദാലിന്

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ് കിരീടം സ്പാനിഷ് താരം റഫേൽ നദാലിന്. റഷ്യയുടെ ഡാനിൽ മെദ് വെദേവിനെ 7-5, 6-3, 5-7, 4-6, 6-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് നദാൽ ജേതാവായത്. നാല് മണിക്കൂർ 50 മിനുട്ട് നീണ്ട മാരത്തോൺ മത്സരത്തിൽ ഇഞ്ചോടിച്ച് പൊരുതിയ ശേഷമാണ് മെദ് വെദേവ് പരാജയം സമ്മതിച്ചത്.

33കാരനായ നദാലിന്‍റെ 19ാം ഗ്രാൻഡ്സ്ലാം നേട്ടമാണിത്. ഇതോടെ റോജർ ഫെഡറർക്ക് പിന്നിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേട്ടത്തിൽ നദാൽ രണ്ടാമതെത്തി. 20 ഗ്രാൻഡ്സ്ലാം കിരീടമാണ് ഫെഡറർക്കുള്ളത്.

ലോക രണ്ടാം നമ്പർ താരമായ നദാൽ നാലാം തവണയാണ് യു.എസ് ഓപ്പൺ തന്‍റെ പേരിൽ ചേർക്കുന്നത്. 2010, 2013, 2017 വർഷങ്ങളിലും നദാൽ ചാമ്പ്യനായിരുന്നു.

ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കുന്ന മെദ് വെദേവ് നദാലിന് മികച്ച വെല്ലുവിളിയാണ് ഉയർത്തിയത്. ആദ്യ രണ്ട് സെറ്റ് നദാൽ സ്വന്തമാക്കിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചടിച്ച് മൂന്നും നാലും സെറ്റ് സ്വന്തമാക്കി മെദ് വെദേവ് കളിയിലേക്ക് തിരിച്ചെത്തി. എന്നാൽ, അഞ്ചാം സെറ്റ് 6-4ന് വിജയിച്ച് നദാൽ കിരീടം കൈപ്പിടിയിലൊതുക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more