1 GBP = 104.00
breaking news

യു.എസിലെ പിറ്റ്‌സ്ബര്‍ഗില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

യു.എസിലെ പിറ്റ്‌സ്ബര്‍ഗില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ പെന്‍സില്‍വാനിയയിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കീഴടങ്ങിയ അക്രമി പൊലീസ് കസ്റ്റഡിയിലാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് രാജ്യത്തിന് അപമാനകരമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.

അമേരിക്കയില്‍ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലെ ജൂതപ്പള്ളിയിലാണ് വെടിവെപ്പുണ്ടായത്. വെള്ളക്കാരനായ അക്രമി ജൂതരെല്ലാം മരിക്കട്ടെയെന്ന് ആക്രോശിച്ചുകൊണ്ട് ആരാധനയ്ക്കായി പള്ളിയില്‍ എത്തിയവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ നാല് പൊലീസുകാരുള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.

അക്രമി പൊലീസ് കസ്റ്റഡിയിലാണ്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമിക്കും പരിക്കേറ്റു. ആവര്‍ത്തിച്ച് നടക്കുന്ന ഇത്തരം വിദ്വേഷ അതിക്രമങ്ങള്‍ രാജ്യത്തിന് അപമാനകരമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. സംഭവത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജെര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ തുടങ്ങിയവര്‍ അപലപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more