1 GBP = 104.17

യുസ്‌മ കലാമേള 2019ലെ മിന്നും താരമായി റോസ്മിൻ ജെയ്‌സൺ

യുസ്‌മ കലാമേള 2019ലെ മിന്നും താരമായി റോസ്മിൻ ജെയ്‌സൺ

ജിമ്മി ജോസഫ്

സ്കോട്ലാൻഡ് മലയാളീ സമൂഹത്തിന്റെ ചരിത്ര താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സ്കോട്ലാൻഡ് കലാമേളയിലെ താരങ്ങളിൽ താരമായി പ്രഥമ യുസ്മ കലാ തിലകക്കുറിയണിയാൻ ഭാഗ്യം ലഭിച്ചത് റോസ്മിൻ ജയ്സൺ ആണ്. പങ്കെടുത്ത എല്ലാ മത്സരയിനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് റോസ്മിൻ ഈ നേട്ടം സ്വന്തമാക്കിയത്.

 

പാലാ ,പൂവരണി സ്വദേശി പന്തപ്ലാക്കൽ ജെയ്സൺ – ഷൈനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് റോസ്മിൻ.ഗ്ലാസ് ഗോയ്ക്ക് അടുത്ത് ബെൽസ് ഹിൽ എന്ന സ്ഥലത്താണ് താമസം. കാർഡിനൽ ന്യൂമാൻ സ്കൂളിൽ S3 വിദ്യാർത്ഥിയാണ് റോസ്മിൻ.പഠന – പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ,യുസ്മയുടെ ആദ്യകലാ തിലകമായി തിരഞ്ഞെടുക്കപ്പെട്ട
കുമാരി റോസ്മിൻ ജെയ്സണ് യുസ്മയുടെ അഭിനന്ദനങ്ങളും, ആശംസകളും.
യുസ്മാ കലാമേളയിൽ പങ്കെടുത്ത എല്ലാ കലാപ്രതിഭകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ കൃതജ്ഞത രേഖപ്പെടുത്തുന്നതോടൊപ്പം മത്സര വിജയിക്കൾക്ക് അഭിനന്ദനങ്ങളും നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more