1 GBP = 103.14

യുഎന്നിൽ മസ്ഊദിനെ പിന്തുണച്ച നടപടിക്ക് ന്യായീകരണവുമായി ചൈന; എതിർത്ത് രക്ഷാസമിതി അംഗങ്ങൾ

യുഎന്നിൽ മസ്ഊദിനെ പിന്തുണച്ച നടപടിക്ക് ന്യായീകരണവുമായി ചൈന; എതിർത്ത് രക്ഷാസമിതി അംഗങ്ങൾ

ബെ​യ്​​ജി​ങ്​: ​യു.​എ​ൻ ര​ക്ഷാ​സ​മ​തി​യി​ൽ ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ത​ല​വ​ൻ മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​നെ ആ​ഗോ​ള ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ പെ​ടു​ത്താ​നു​ള്ള ശ്ര​മം നാ​ലാം​ത​വ​ണ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്ക്​ ന്യാ​യീ​ക​ര​ണ​വു​മാ​യി ചൈ​ന.

പ്ര​ശ്​​ന​ത്തി​ന്​ ​ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നായി ച​ർ​ച്ച ന​ട​ത്താ​ൻ ഇ​രു​ക​ക്ഷി​ക​ൾ​ക്കും വേ​ണ്ട​ത്ര സ​മ​യം ല​ഭി​ക്കാ​ൻ ഇ​തു​മൂ​ലം ക​ഴി​യു​മെ​ന്നാ​ണ്​ ചൈ​ന​യു​ടെ വാ​ദം. ക​ശ്​​മീ​ർ വി​ഷ​യ​ത്തി​​ൽ ചൈ​ന​യു​ടെ നി​ല​പാ​ട്​ വ്യ​ക്ത​വും സു​സ്​​ഥി​ര​വു​മാ​ണെ​ന്നും ​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ലു ​കാ​ങ്​ വ്യ​ക്ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും സ്വീ​കാ​ര്യ​മാ​യ പ​രി​ഹാ​രം മാ​ത്ര​മേ ശാ​ശ്വ​ത​മാ​യി നി​ല​നി​ൽ​ക്കു​ക​യു​ള്ളു. വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യി ച​ർ​ച്ച​ക്ക്​ ചൈ​ന ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ​െഫ​ബ്രു​വ​രി 27നാ​ണ്​ ഫ്രാ​​ൻ​​സ്, യു.​​കെ, യു.​​എ​​സ്​ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ ചേ​​ർ​​ന്നാ​ണ് മ​​സ്​​​ഉൗ​​ദ്​ അ​​സ്​​​ഹ​​റി​െ​​ന​​തി​​രെ ​പ്ര​​മേ​​യം കൊ​​ണ്ടു​​വ​​ന്ന​​ത്. ഇതാണ്​ കഴിഞ്ഞ ദിവസം നടന്ന വോ​െട്ടടുപ്പിൽ ചൈന പരാജയപ്പെടുത്തിയത്​. ചൈ​ന​യു​ടെ നീ​ക്ക​ത്തി​ൽ ഇ​ന്ത്യ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. 10 വ​ർ​ഷ​ത്തിനിടെ  നാലാംതവണയാണ്​ മ​സ്​​ഉൗ​ദി​നെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽപെ​ടു​ത്താ​നു​ള്ള ശ്ര​മ​ം ചൈ​ന ത​ട​യു​ന്നത്​.

അതേസമയം അസ്​ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ വീറ്റോ ചെയ്​ത നിലപാട്​ ​​ചൈന തുടരുകയാണെങ്കിൽ മറ്റ്​ നടപടികൾ സ്വീകരിക്കാൻ വേണ്ടി യു.എൻ രക്ഷാസമിതി​യെ നിർബന്ധിക്കേണ്ടി വരുമെന്ന്​ സമിതി അംഗങ്ങൾ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more