1 GBP = 104.06

മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ വിജയം: പരന്പര തൂത്തുവാരി ഇന്ത്യ

മൂന്നാം മത്സരത്തിലും തകര്‍പ്പന്‍ വിജയം: പരന്പര തൂത്തുവാരി ഇന്ത്യ

റാഞ്ചി: സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 202 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 3-0 ന് ഇന്ത്യ തൂത്ത് വാരി. ഇതാദ്യമായാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ വിജയിക്കുന്നത്. ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശർമയാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും.

രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറിയും അജിൻക്യ രഹാനെയുടെ സെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്. 255 പന്തുകളില്‍ നിന്നും 212 റണ്‍സാണ് രോഹിത് നേടിയത്. രോഹിത്തിന്റെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ചുറിയാണിത്. ആറ് സിക്‌സും 28 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ കുറേക്കാലമായി ഇന്ത്യന്‍ മണ്ണില്‍ സെഞ്ചുറി നേടാനാകാതെ വലഞ്ഞിരുന്ന രഹാനെയും ഫോമിലേക്ക് ഉയര്‍ന്നു. രഹാനെ 192 പന്തില്‍ 115 റണ്‍സ് നേടി. ഒരു സിക്‌സും 17 ഫോറും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. ഇരുവരും ചേര്‍ന്ന് 267 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

335 റണ്‍സിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത സൗത്താഫ്രിക്ക 48 ഓവറിൽ 133 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം നേടിയ ഉമേഷ് യാദവും ഷഹ്ബാസ് നദീമും ചേര്‍ന്നാണ് സൗത്താഫ്രിക്കയെ തകര്‍ത്തത്. അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതം നേടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more