1 GBP = 103.87
breaking news

മുംബൈ ഭീകരാക്രമണത്തിന്​ 12 വയസ്സ്​

മുംബൈ ഭീകരാക്രമണത്തിന്​ 12 വയസ്സ്​

മും​ബൈ: ജ​ന​ത​യെ 60 മ​ണി​ക്കൂ​ർ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ മും​ബൈ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്നി​ട്ട്​ 12 വ​ർ​ഷം. 2008 ന​വം​മ്പ​ർ 26 രാ​ത്രി ഒ​മ്പ​ത​ര​ക്ക്​ തു​ട​ങ്ങി​യ ആ​ക്ര​മ​ണം 29ന്​ ​രാ​വി​ല എ​ട്ടി​നാ​ണ്​ അ​വ​സാ​നി​ച്ച​ത്. 

നു​ഴ​ഞ്ഞു​ക​യ​റി​യ ഒ​മ്പ​ത്​​​ ഭീ​ക​ര​രെ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യ സേ​ന അ​ജ്​​മ​ൽ ക​സ​ബി​നെ ജീ​വ​നോ​ടെ പി​ടി​കൂ​ടി. ലി​യൊ​പോ​ൾ​ഡ്​ ക​ഫെ, താ​ജ്, ഒ​ബ്​​റോ​യ്​ ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ, ന​രി​മാ​ൻ ഹൗ​സ്, സി.​എ​സ്.​ടി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ, കാ​മ ഹോ​സ്​​പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ടി​വെ​പ്പും ഗ്ര​നേ​ഡ്​ പ്ര​യോ​ഗ​വും ന​ട​ത്തി​യ ഭീ​ക​ര​ർ 25 വി​ദേ​ശി​ക​ൾ ഉ​ൾ​പ​ടെ 166 പേ​രെ​യാ​ണ്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

എ.​ടി.​എ​സ്​ മേ​ധാ​വി ഹേ​മ​ന്ത്​ ക​ർ​ക്ക​രെ, എ.​സി.​പി അ​ശോ​ക്​ കാം​തെ, ഇ​ൻ​സ്​​പെ​ക്​​ട​ർ വി​ജ​യ്​ സ​ല​സ്​​ക​ർ, എ​ൻ.​എ​സ്.​ജി ക​മാ​ൻ​ഡോ മ​ല​യാ​ളി​യാ​യ മേ​ജ​ർ ഉ​ണ്ണി​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രും ഭീ​ക​ര​രു​ടെ തോ​ക്കി​നി​ര​യാ​യി. സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ തു​ക്കാ​റാം ഒ​ബ്​​ലെ ജീ​വ​ൻ ബ​ലി​ന​ൽ​കി​യാ​ണ്​ ക​സ​ബി​നെ പി​ടി​കൂ​ടി​യ​ത്. 

വി​ചാ​ര​ണ​ക്ക്​ ഒ​ടു​വി​ൽ 2012ൽ ​ക​സ​ബി​നെ തൂ​ക്കി​ലേ​റ്റി. ല​ശ്​​ക​റെ ത്വ​യ്യി​ബ​യും സാ​കി​യു​റ​ഹ്​​മാ​ൻ ല​ഖ്​​വി​യു​മാ​ണ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി‍െൻറ സൂ​ത്ര​ധാ​ര​രെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ​ക്ക്​ ഹി​ന്ദി ഭാ​ഷ പ​ഠി​പ്പി​ച്ച മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ബീ​ഡ്​ സ്വ​ദേ​ശി അ​ബു ജു​ന്താ​ൾ എ​ന്ന സാ​ബി​യു​ദ്ദീ​ൻ അ​ൻ​സാ​രി നി​ല​വി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more