1 GBP = 103.38

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ മരിച്ചു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ മരിച്ചു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാതശിശുക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു തീപിടിത്തം. കുട്ടികള്‍ ശ്വാസംമുട്ടിയാണ് മരിച്ചത്.

ബാന്ദ്ര ജില്ലയിലെ നവജാത ശിശു സംരക്ഷണ വിഭാഗത്തില്‍ 17 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ 7 പേരെ അഗ്നിശമന സേന രക്ഷിച്ചു.

എല്ലാ കുട്ടികളും ഒരുമാസം മുതല്‍ 3 മാസം വരെയുള്ള കുട്ടികളാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more