1 GBP = 103.80
breaking news

മരിച്ച വിശ്വാസികളുടെ മോക്ഷഭാഗ്യത്തിനായി കരുണയുടെ ജപമണികളേന്തി സെഹിയോൻ യുകെ . നാളെമുതൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേക പ്രാർത്ഥന ..

മരിച്ച വിശ്വാസികളുടെ മോക്ഷഭാഗ്യത്തിനായി കരുണയുടെ ജപമണികളേന്തി സെഹിയോൻ യുകെ . നാളെമുതൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേക പ്രാർത്ഥന ..

ബർമിങ്ഹാം :ലോകസുവിശേഷവത്ക്കരണത്തിനായി യൂറോപ്പ് കേന്ദ്രീകരിച്ച്  റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. സോജി ഓലിക്കൽ എന്നിവർ സ്ഥാപിച്ച സെഹിയോൻ യുകെ മിനിസ്ട്രി ഡയറക്ടർ റവ.ഫാ . ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ 2020 നവമ്പർ 1 മുതൽ  കോവിഡ് 19 ന്റെ പ്രത്യേക പശ്ചാത്തലത്തിൽ ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി സകല  വിശുദ്ധരുടെയും തിരുന്നാൾ ദിനമായ 1 മുതൽ 30 വരെ രാവിലെയും വൈകിട്ടും 3 മണിക്ക് ഇംഗ്ലീഷിലും മലയാളത്തിലും മാറിമാറി കരുണയുടെ ജപമാല യജ്ഞം നടത്തുന്നു .

എല്ലാദിവസവും വെളുപ്പിന് 3 മണിക്ക് ഇംഗ്ലീഷിലും ഉച്ചകഴിഞ്ഞ് 3 ന് മലയാളത്തിലും ഓൺലൈനിൽ ശുശ്രൂഷകൾ നടക്കും. ഫാ. നടുവത്താനിയോടൊപ്പം സെഹിയോൻ യുകെ യിലെ പ്രമുഖ ആത്മീയ ശുശ്രൂഷകരും ജപമാലയ്ക്ക് നേതൃത്വം നൽകും.താഴെപ്പറയുന്ന പ്രത്യേക ലിങ്കുകളിൽ ഓരോരുത്തർക്കും ഇതിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ് .To join the Malayalam Divine  Mercy 3  PM use  the link below.https://line.me/R/ti/g/Mxxtl9MWFI

To join the English Divine Mercy Chaplet 3AM use the link belowhttps://line.me/R/ti/g/82uEJeRsra  സെഹിയോൻ യുകെ മിനിസ്ട്രി ഈ പ്രത്യേക ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് തോമസ് 07877 508926.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more