1 GBP = 102.92
breaking news

മനോജ‌് എബ്രഹാമിന‌് ദക്ഷിണമേഖല എ.ഡി.ജി.പിയുടെ ചുമതല

മനോജ‌് എബ്രഹാമിന‌് ദക്ഷിണമേഖല  എ.ഡി.ജി.പിയുടെ ചുമതല

തി​രു​വ​ന​ന്ത​പു​രം: ക്ര​മ​സ​മാ​ധാ​ന​ചു​മ​ത​ല​യു​ള്ള ദ​ക്ഷി​ണ​മേ​ഖ​ല എ.​ഡി.​ജി.​പി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ബ​റ്റാ​ലി​യ​ൻ എ.​ഡി.​ജി.​പി മ​നോ​ജ‌് എ​ബ്ര​ഹാ​മി​ന‌് കൈ​മാ​റി. ദ​ക്ഷി​ണ​മേ​ഖ​ല എ.​ഡി.​ജി.​പി​യാ​യി​രു​ന്ന അ​നി​ൽ​കാ​ന്തി​നെ വി​ജി​ല​ൻ​സ‌് എ.​ഡി.​ജി.​പി​യാ​യി നി​യ​മി​ച്ച ഒ​ഴി​വി​ലാ​ണ‌് മ​നോ​ജ‌് എ​ബ്ര​ഹാ​മി​ന‌് ചു​മ​ത​ല. ബ​റ്റാ​ലി​യ​ൻ എ.​ഡി.​ജി.​പി​യു​ടെ ചു​മ​ത​ല​യും മ​നോ​ജ‌് എ​ബ്ര​ഹാം വ​ഹി​ക്കും.

വ്യാ​ഴാ​ഴ്ച വി​ര​മി​ച്ച വി​ജി​ല​ൻ​സ‌് ഡ​യ​റ​ക്ട​ർ ഡി.​ജി.​പി ബി.​എ​സ‌്. മു​ഹ​മ്മ​ദ‌് യാ​സീ​ന‌് യാ​ത്ര​യ​യ​പ്പ‌് ന​ൽ​കി. എ​സ‌്.​എ.​പി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വി​ട​വാ​ങ്ങ​ൽ പ​രേ​ഡി​ൽ അ​ദ്ദേ​ഹം സ​ല്യൂ​ട്ട‌് സ്വീ​ക​രി​ച്ചു. ഡി.​ജി.​പി​മാ​രാ​യ ഋ​ഷി​രാ​ജ‌് സി​ങ്, എ. ​ഹേ​മ​ച​ന്ദ്ര​ൻ, എ​ൻ. ശ​ങ്ക​ർ റെ​ഡ്​​ഡി, ബി.​എ​സ‌്.​എ​ഫ‌് ഡ​യ​റ​ക്ട​ർ എ​ൻ.​സി. അ​സ‌്താ​ന, റി​ട്ട. ഡി.​ജി.​പി രാ​ജേ​ഷ‌് ദി​വാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പൊ​ലീ​സ‌് ആ​സ്ഥാ​ന​ത്ത‌് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ സം​സ്ഥാ​ന പൊ​ലീ​സ‌് മേ​ധാ​വി ലോ​ക്​​നാ​ഥ‌് ബെ​ഹ‌്റ പ​ങ്കെ​ടു​ത്തു. യാ​ത്ര​യ​യ​പ്പി​െൻറ ഭാ​ഗ​മാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ‌്റ്റേ​ഡി​യ​ത്തി​ൽ ഐ.​പി.​എ​സ‌് അ​സോ​സി​ഷേ​യ​ൻ ഫു​ട്ബാ​ൾ മ​ത്സ​രം ന​ട​ത്തി. ഡി.​ജി.​പി ടോ​മി​ൻ  ത​ച്ച​ങ്ക​രി​യു​ടെ​യും ഐ.​ജി ല​ക്ഷ‌്മ​ണ​ൻ ഗോ​കു​ല​ത്തി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ടീ​മു​ക​ൾ മ​ത്സ​രി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more