1 GBP = 103.12

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെവിട്ടു

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെവിട്ടു

ഭാര്യയെ കൊന്ന കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെയും മാതാവ് രാജാമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. പ്രതികൾ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഡിവിഷന്‍ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്.

ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തിയ കൊല്ലം അഡിഷണൽ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതില്‍ ബിജു രാധാകൃഷ്ണണന്‌ ജീവപര്യന്തം തടവും പിഴയും അമ്മ രാജാമ്മാളിന് സ്ത്രീധന പീഡനത്തിനുള്ള ശിക്ഷയുമായിരുന്നു ചുമത്തിയിരുന്നത്. ഇവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

കൊലപാതകം, സ്ത്രീ പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ബിജുവിന്റെ അമ്മ രാജമ്മാള്‍. കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് രാജമ്മാളിനെതിരെ ചുമത്തിയത്.

2008 ഫെബ്രുവരി മൂന്നിന് ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ വച്ചാണ് രശ്മി കൊല്ലപ്പെട്ടത്. നിര്‍ബന്ധിച്ച് മദ്യം നല്‍കി ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവ സമയത്തുണ്ടായിരുന്ന മൂന്ന് വയസ് മാത്രം പ്രായമുള്ള ഇവരുടെ മകനാണ് കേസിലെ ഒന്നാം സാക്ഷി. സോളാര്‍ കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more