1 GBP = 104.27
breaking news

ബ്രിട്ടനിൽ കോവിഡ് കേസുകൾ അൻപതിനായിരത്തിനോടടുക്കുന്നു; മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥ അവസാനിച്ചെന്ന് പ്രധാനമന്ത്രി

ബ്രിട്ടനിൽ കോവിഡ് കേസുകൾ അൻപതിനായിരത്തിനോടടുക്കുന്നു; മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥ അവസാനിച്ചെന്ന് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടനിൽ ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്. ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് വ്യാഴാഴ്ച രാവിലെ ഒൻപത് വരെ 48,553 കേസുകൾ കൂടി രേഖപ്പെടുത്തിയെന്നാണ്. 63 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ആറുമാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്നലെ കൊറോണ വൈറസ് പാൻഡെമിക്കിന്റെ ഏറ്റവും മോശം അവസ്ഥ അവസാനിച്ചുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവകാശപ്പെട്ടു. ഇംഗ്ലണ്ടിലെ മിക്ക നിയമപരമായ നിയന്ത്രണങ്ങളും തിങ്കളാഴ്ച അവസാനിക്കുമ്പോൾ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതൽ ആശുപത്രി പ്രവേശനങ്ങളും മരണങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം സമ്മതിച്ചു.

കേസുകൾ ദിനംപ്രതി വർധിക്കുന്നതിനിടെ ലോക്ക്ഡൗൺ അവസാനിപ്പിക്കരുതെന്ന് നിരവധി വിദഗ്ദർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗൺ അവസാനിക്കുന്ന തിങ്കളാഴ്ച്ച മുതൽ കേസുകൾ റോക്കറ്റ് വേഗത്തിൽ കുതിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

തിങ്കളാഴ്ചയോടെ പ്രതിദിന കേസുകൾ 50,000 ആയിരിക്കുമെന്ന് ജോൺസൺ അടുത്തിടെ പറഞ്ഞിരുന്നു. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ഈ വേനൽക്കാലത്ത് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തുമെന്നും, എന്നാൽ വിജയകരമാകുന്ന വാക്സിൻ റോൾഔട്ട് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിലെ മൂന്നിൽ രണ്ട് മുതിർന്നവർക്കും രണ്ട് ഡോസ് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യാഴാഴ്ച സംസാരിച്ച അദ്ദേഹം പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more