1 GBP = 103.12

ബോസ്റ്റണിൽ നിര്യാതനായ അനൂജ് കുമാറിന്ആദരാജ്ഞലികൾ അർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത

ബോസ്റ്റണിൽ നിര്യാതനായ അനൂജ് കുമാറിന്ആദരാജ്ഞലികൾ അർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത

പ്രെസ്റ്റൻ: യുകെയിൽ കൊറോണവൈറസ് ബാധിച്ച്ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയബോസ്റ്റണിലെ അനൂജ് കുമാറിന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആദരാഞ്ജലികൾ. അനൂജ്കുമാറിന്റെ ആകസ്മിക വേർപാടിൽ വേദനിക്കുന്നജീവിതപങ്കാളി സന്ധ്യയുടെയും മക്കൾ അകുലിന്റെയുംഗോകുലിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽപിതാവ് തൻ്റെ അനുശോചനസന്ദേശത്തിൽപറഞ്ഞു.

കോവിഡ് ലക്ഷണങ്ങൾ ആരംഭിച്ച് വീട്ടിൽഐസൊലേഷനിൽ ആയിരുന്ന അനൂജ് കഴിഞ്ഞഒരാഴ്ചയിലധികമായി ബോസ്റ്റണിലും ലസ്റ്ററിലുമുള്ളഹോസ്പിറ്റലുകളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെചികിത്സയിൽ കഴിയുകയായിരുന്നു. കോട്ടയം ജില്ലയിൽവെളിയന്നൂർ കുറ്റിക്കോട്ട് കുടുംബാംഗമായ അനൂജ്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ലസ്റ്ററിലെഗ്ലെൻഫീൽഡ് ഹോസ്പിറ്റലിൽ വച്ച് മരണമടയുന്നത്.

ലോകം വലിയ പ്രതിസന്ധിയിലൂടെകടന്നുപോകുമ്പോൾ കോവിഡ് ബാധിച്ചരോഗികൾക്കുവേണ്ടി സ്വന്തം ജീവൻ തൃണവൽഗണിച്ചുസേവനം ചെയ്ത അനൂജ് കുമാർ തന്റെ ജീവൻനഷ്ടപ്പെടുത്തുകയായിരുന്നു. അനൂജിന്റെകുടുംബത്തെ ദൈവസന്നിധിയിൽസമർപ്പിക്കുന്നതായും പരേതന്റെ ആത്മശാന്തിക്കായിപ്രാർത്ഥിക്കുന്നതായും തന്റെ അനുശോചനസന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

ഫാ. ടോമി എടാട്ട്പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more