1 GBP = 103.54
breaking news

ബൈഡൻ അധികാരമേറുംമുമ്പ്​ ട്രംപിനെ പുറത്തിടണമെന്ന്​ ഭൂരിപക്ഷം അമേരിക്കക്കാരും

ബൈഡൻ അധികാരമേറുംമുമ്പ്​ ട്രംപിനെ പുറത്തിടണമെന്ന്​ ഭൂരിപക്ഷം അമേരിക്കക്കാരും

വാഷിങ്​ടൺ: ജനം വേണ്ടെന്നുവെച്ചപ്പോൾ ജനാധിപത്യ​ത്തെയും ഭരണകേന്ദ്രത്തെയും അപായപ്പെടുത്താൻ ആഹ്വാനവുമായി​ തെരുവിലിറങ്ങിയ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ ഇനിയും വെച്ചുപൊറുപ്പിക്കുന്നതിൽ അർഥമില്ലെന്ന്​ അമേരിക്കക്കാർ. പുതിയ പ്രസിഡൻറായി ജനുവരി 20ന്​ ജോ ബൈഡൻ ചുമതലയേൽക്കുംവരെ കാത്തുനിർത്തരുതെന്നും മുന്നേ പുറത്താക്കണമെന്നും അമേരിക്കൻ ജനതയുടെ പകുതിയിലേറെ പേരും വിശ്വസിക്കുന്നു. എ.ബി.സി- ഇപ്​സോസ്​ സർവേയിൽ പ​െങ്കടുത്ത 56 ശതമാനം പേരും അതിവേഗം ട്രംപിനെ പടികടത്തണമെന്ന്​ ആവശ്യപ്പെടുന്നു.

അഞ്ചു പേരുടെ മരണത്തിനിടയാക്കി കാപിറ്റോളിൽ കഴിഞ്ഞ ദിവസം റിപ്ലബ്ലിക്കൻ അണികൾ നടത്തിയ ആക്രമണത്തിന്​ ട്രംപ്​ നേരിട്ട്​ ഉത്തരവാദിയാണെന്ന്​ പറഞ്ഞവർ അതിലേറെയാണ്​- 67 ശതമാനം. ബുധനാഴ്​ച വൈറ്റ്​ഹൗസിനരികെ നടത്തിയ പ്രസംഗത്തിൽ അതിശക്​തമായി പൊരുതാൻ അണികളോട്​ നടത്തിയ ആഹ്വാനമാണ്​ ആക്രമണത്തിൽ കലാശിച്ചത്​. അടിച്ചുതകർത്തും കവർച്ച നടത്തിയും നിയമപാലക​ർക്കെതിരെ തിരിഞ്ഞും നൂറുകണക്കിന്​ ട്രംപ്​ അനുകൂലികൾ കാപിറ്റോളിനകത്ത്​ വിളയാട്ടം നടത്തുകയായിരുന്നു. അഗ്​നിശമന ഉപകരണം ഉപയോഗിച്ചുള്ള അടിയേറ്റ്​ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. 

ആയുധങ്ങൾ മാത്രമല്ല, കൈയാമങ്ങളും വ്യാപകമായി കരുതിയായിരുന്നു അക്രമികളുടെ കടന്നുകയറ്റം. യോഗം ചേർന്ന നിയമപാലകരെ കൈയാമം വെച്ച്​ തട്ടിക്കൊണ്ടുപോകാൻ വരെ ലക്ഷ്യമിട്ടതായാണ്​ കരുതുന്നത്​. 

സംഭവം ലോകത്തിനു മുന്നിൽ അമേരിക്കയെ നാണംകെടുത്തിയതിനു പിന്നാലെ യു.എസ്​ പ്രതിനിധി സഭ ട്രംപിനെതിരെ ഇംപീച്​മെൻറ്​ നടപടികൾ ആരംഭിക്കാൻ തിങ്കളാഴ്​ച ചേരുകയാണ്​. യു.എസി​െൻറ സുരക്ഷ​ ഗുരുതരമായി അപായപ്പെടുത്തി’യെന്നാണ്​ ആരോപണം. 

യുക്രെയ്​ൻ എന്ന യൂറോപ്യൻ രാജ്യത്തെ ഉപയോഗിച്ച്​ എതിരാളികളെ കുടുക്കാൻ ശ്രമിച്ചെന്ന്​ ആരോപണത്തിന്​ നേരത്തെയും ട്രംപ്​ ഇംപീച്ച്​മെൻറ്​ നടപടികൾ നേരിട്ടിരുന്ന​ുവെങ്കിലും വിജയിച്ചിരുന്നില്ല. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ്​ ഒരു പ്രസിഡൻറ്​ രണ്ടു തവണ ഇംപീച്​മെൻറിന്​ വിധേയമാകുന്നത്​. ഒരാൾ പോലും ഇതുവരെയും അങ്ങനെ പുറത്താക്കപ്പെട്ടിട്ടില്ല. അതിനിടെ, ട്രംപിനെ പുറത്താക്കാൻ ആവശ്യപ്പെട്ട്​ റിപ്പബ്ലിക്കൻ സെനറ്റർ വരെ രംഗത്തെത്തിയത്​ രാജ്യത്ത്​ പുതിയ ചരിത്രം സൃഷ്​ടിക്കുകയാണ്​. അലാസ്​ക സെനറ്റർ ലിസ മുർകോവ്​സ്​കിയാണ്​ ഉടൻ രാജിവെക്കണമെന്നും ഇനിയും നാശമുണ്ടാക്കരുതെന്നും ട്രംപിനോട്​ ആവശ്യപ്പെട്ടത്​. 

ബൈഡനെ കെണിയിലാക്കി ഭരണഘടനയുടെ 25ാം വകുപ്പ്​ ഭേദഗതിയും അണുവായുധ പ്രയോഗവും നടപ്പാക്കാൻ ട്രംപ്​ നടത്തിയ നീക്കങ്ങളും തിരിച്ചടിയാകും. മാത്രവുമല്ല, സ്വയം മാപ്പുനൽകുകയോ പിൻഗാമിയിൽനിന്ന്​ മാപ്പുനേടുകയോ ചെയ്യാത്ത പക്ഷം ഫെഡറൽ പ്രോസിക്യൂഷൻ നടപടികളും ട്രംപിനെ കാത്തിരിക്കുന്നുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more