1 GBP = 103.12

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ കലാഭവന്‍ സോബി ജോര്‍ജ്ജിന്റെ രണ്ടാംവട്ട നുണപരിശോധന ഇന്ന് നടക്കും

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ കലാഭവന്‍ സോബി ജോര്‍ജ്ജിന്റെ രണ്ടാംവട്ട നുണപരിശോധന ഇന്ന് നടക്കും

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ കലാഭവന്‍ സോബി ജോര്‍ജ്ജിന്റെ രണ്ടാംവട്ട നുണപരിശോധനയും ശബ്ദ പരിശോധനയും ഇന്ന് നടക്കും. രാവിലെ പത്തുമണിക്ക് കൊച്ചിയിലെ സിബിഐ ഓഫീസിവെച്ചാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്. ആദ്യഘട്ട പരിശോധനയില്‍ സോബി നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താനാണ് വീണ്ടും നുണ പരിശോധന നടത്തുന്നത്. നേരത്തെ സോബി ഉള്‍പ്പെടെ നാലു പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ചെന്നൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമുള്ള കേന്ദ്ര ഫോറന്‍സിക് ലാബുകളിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിണ് നുണപരിശോധന നടത്തുന്നത്.

ദിവസങ്ങള്‍ക്കു മുന്‍പാണ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ നുണപരിശോധനയ്ക്ക് അനുമതി തേടി സിബിഐ, തിരുവനന്തപുരം സിജെഎം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. 2019ലെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരത്തേയും, പ്രകാശന്‍ തമ്പിയേയും, ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജ്ജുനനേയും, കലാഭവന്‍ സോബിയെയും ആയിരുന്നു നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ അനുമതി തേടിയിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more