1 GBP = 103.69

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കരുതെന്ന് സർക്കാർ

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കരുതെന്ന് സർക്കാർ

ലണ്ടൻ: ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ സാമൂഹിക വിദൂര നിയമങ്ങൾ പാലിക്കുന്നത് തുടരാൻ പൊതുജനങ്ങളോട് സർക്കാർ അഭ്യർത്ഥിച്ചു. പിക്നിക് സ്പോട്ടുകളായ സ്ഥലങ്ങളുടെ ഉത്തരവാദിത്തമുള്ള കൗൺസിലുകളും ആളുകൾക്ക് അകന്നുനിൽക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൊതുജനങ്ങളിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് എല്ലാ തെളിവുകളും സൂചിപ്പിക്കുന്നു.“അങ്ങനെ ചെയ്യുന്നതിലൂടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു, അതിന് ഞങ്ങൾ അവരോട് നന്ദി പറയുന്നു. പൊതുജനങ്ങൾ ചെയ്യുന്ന ത്യാഗങ്ങൾ ഞങ്ങൾ തിരിച്ചറിയുന്നു, പക്ഷേ നീണ്ട വാരാന്ത്യത്തിലേക്ക് കടക്കുമ്പോൾ നാമെല്ലാവരും ഞങ്ങളുടെ ശ്രമങ്ങൾ പുതുക്കുകയും സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ പാലിക്കുകയും വേണം.” പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

അതേസമയം അഞ്ചിലൊന്ന് ബ്രിട്ടീഷുകാരും സാമൂഹിക അകല വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ജോലിയില്ലാത്ത സമയങ്ങളില്‍ സ്വന്തം വീട്ടില്‍ ഇരുന്ന് സാമൂഹിക അകല വ്യസ്ഥകള്‍ പാലിക്കുന്നതിന് പകരം അഞ്ചിലൊന്ന് ബ്രിട്ടീഷുകാരും പാര്‍ക്കുകളിലും ബീച്ചുകളിലും മറ്റു പൊതു സ്ഥലങ്ങളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊപ്പം കറങ്ങി നടക്കുകയാണെന്ന് ഗൂഗ്ള്‍​ പുറത്ത് വിട്ട ഡേറ്റകള്‍ തെളിയിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലെ മൊബൈല്‍ സിഗ്നല്‍ ഡേറ്റ അവലോകനം ചെയ്​താണ്​ ഗൂഗ്ള്‍​ ഡേറ്റ പുറത്തുവിട്ടത്.

ഓഫിസ് ഓഫ് നാഷണല്‍ സ്​റ്റാറ്റിസ്​റ്റിക്​സ്​ കണക്ക് പ്രകാരം ലോക്​ഡൗൺ ലഘൂകരിച്ചതിനു ശേഷം 20 ശതമാനം ബ്രിട്ടീഷുകാരും വീടിന് പുറത്തു പോയി തങ്ങളുടെ മറ്റു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ചൂടുള്ള കാലാവസ്ഥ ജനങ്ങളെ പുറത്തു പോകാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി ശനിയാഴ്ച പൊലിസ് മേധാവികള്‍ രംഗത്ത്‌ വന്നു.

ഇത് പോലെ ജനങ്ങള്‍ സാമൂഹിക അകല വ്യവസ്ഥകള്‍ അവഗണിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വീണ്ടും പൂര്‍ണമായി ലോക്​ഡൗൺ നടപ്പാക്കുമെന്ന് ‘സണ്‍’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച കോവിഡ്​ ബാധ മൂലം 351 മരണം കൂടി ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണ സംഖ്യ 36,393 ആയി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more