1 GBP = 103.81

ബംഗ്ലാദേശില്‍ സുരക്ഷ ശക്തമാക്കി സൈന്യം

ബംഗ്ലാദേശില്‍ സുരക്ഷ ശക്തമാക്കി സൈന്യം

ബംഗ്ലാദേശില്‍ സുരക്ഷ ശക്തമാക്കി സൈന്യം. ഞാറാഴ്ച തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്ത് ചില ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലുമാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

തലസ്ഥാന നഗരമായ ധാക്കയില്‍ ശക്തമായ സുരക്ഷയാണ് സൈന്യം ഏര്‍പ്പെടുത്തിയത്. നഗരത്തിലൂടെ കടന്ന് പോകുന്ന എല്ലാ വാഹനങ്ങളും വിശദമായി പരിശോധിക്കുകയാണ്. സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഞാറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷൈക്ക് ഹസീന തുചര്‍ച്ചയായ മൂന്നാം തവണയാണ് ജനവിധി തേടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കളെയും പ്രവര്‍‌ത്തകര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ക്യാമ്പയിനുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള നടപടി. ഇത് തികച്ചും മനുഷ്യാവകാശ ലംഘനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 8200 ലധികം ആളുകളെ അറസ്റ്റ് ചെയ്തതായി മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആരോപിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more