1 GBP = 103.54
breaking news

ബംഗ്ലാദേശിന് പിന്നിലാക്കിയത് ബിജെപിയുടെ വെറുപ്പിലൂന്നിയ ദേശീയതയെന്ന് രാഹുല്‍ഗാന്ധി

ബംഗ്ലാദേശിന് പിന്നിലാക്കിയത് ബിജെപിയുടെ വെറുപ്പിലൂന്നിയ ദേശീയതയെന്ന് രാഹുല്‍ഗാന്ധി

ജിഡിപി വളര്‍ച്ചാനിരക്കില്‍ രാജ്യം ബംഗ്ലാദേശിനും താഴേക്ക് കൂപ്പുകുത്തിയേക്കുമെന്ന അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) പ്രവചനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് നേരെ പരിഹാസവുമായി രാഹുല്‍ഗാന്ധി. നല്ല കനപ്പെട്ട നേട്ടമെന്ന ക്യാപ്ഷനോടെ ട്വിറ്ററിലൂടെയായിരുന്നു രാഗുല്‍ഗാന്ധിയുടെ പ്രതികരണം. ബിജെപിയുടെ വെറുപ്പിലൂന്നിയ സാംസ്‌കാരിക ദേശീയതയുടെ ആറ് വര്‍ഷത്തെ നേട്ടമാണിതെന്ന് രാഹുല്‍ പരിഹസിച്ചു. ഇന്ത്യ ബംഗ്ലാദേശിനെ കവച്ചുവെയ്ത്താന്‍ പോകുന്നു എന്ന് സൂചിപ്പിക്കുന്ന സ്റ്റാറ്റിറ്റിക്‌സും രാഹുല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

വിഡ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗണിന്റെ ഫലമായി പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം കൂപ്പുകുത്തുമെന്നാണ് നാണയനിധിയുടെ വിലയിരുത്തല്‍.

ചൊവ്വാഴ്ച്ച പുറത്തിറങ്ങിയ വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കിലാണ് രാജ്യത്തിന്റെ സാമ്പത്തികരംഗത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പ്രവചനമുള്ളത്.

നടപ്പ് സാമ്പത്തികവര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ഓടെ ഇന്ത്യയുടെ പ്രതിശീര്‍ഷഉത്പ്പാദനം 1877 ഡോളറായി കുറയുമെന്നാണ് നാണയനിധിയുടെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചില സൂചനകളും നാണയനിധിയുടെ റിപ്പോര്‍ട്ടിലുണ്ട്. 2021ല്‍ ഇന്ത്യ ജിഡിപി വളര്‍ച്ചാനിരക്കിന്റെ ഗതിവേഗം വീണ്ടെടുക്കുമെന്നും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയാകുന്ന തരത്തില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നും നാണയനിധി പ്രവചിക്കുന്നുണ്ട്. ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്കായ 8.2 ശതമാനത്തെ ഇന്ത്യ മറികടക്കാനിടയുണ്ടെന്നാണ് പ്രവചനം. ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും വാര്‍ഷികയോഗങ്ങള്‍ക്ക് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more