1 GBP = 103.12

ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരെ മൊഴി നൽകിയ വൈദികൻ മരിച്ച നിലയിൽ

ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരെ മൊഴി നൽകിയ വൈദികൻ മരിച്ച നിലയിൽ

ജലന്ധർ: കന്യാസ്​ത്രീക്കെതിരായ ലൈംഗിക ആരോപണക്കേസിൽ  പ്രതിയായ ബിഷപ്പ്​ ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരെ മൊഴി നൽകിയ വൈദികൻ മരിച്ച നിലയിൽ.  ഫാ. കുര്യാക്കോസ്​ കാട്ടുതറ(60)നെയാണ്​ മരിച്ച നിലയിൽ ​കണ്ടെത്തിയത്​​. ഭോഗ്​പൂരിലെ പള്ളിയിലെ സ്വന്തം മുറിയലാണ്​​ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്​. മരണത്തിൽ ദുരൂഹതയു​െണ്ടന്ന്​ ബന്ധുക്കളും ഒരു വിഭാഗം വൈദികരും ആരോപിച്ചു.

ജലന്ധർ ബിഷപ്പായിരിക്കെ കന്യാസ്​ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഫ്രാ​​േങ്കാ മുളയ്​ക്കലിനെതിരെ ഫാ. കുര്യാക്കോസ്​ പൊലീസിന്​ മൊഴി നൽകിയിരുന്നു. അതിനെ തുടർന്ന്​ ​ൈവദികന്​ ഭീഷണിയുണ്ടായിരുന്നെന്ന്​ കുടുംബാംഗങ്ങൾ പറഞ്ഞു. പീഡനക്കേസിൽ അറസ്​റ്റിലായ ബിഷപ്പ്​ ഫ്ര​ാ​േങ്കാ മുളയ്​ക്കൽ നിലവിൽ ജാമ്യത്തിൽ കഴിയുകയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more