1 GBP = 104.27
breaking news

പുലിയുടെ വായിൽനിന്ന്​ അമ്മ കുഞ്ഞിനെ രക്ഷിച്ചു

പുലിയുടെ വായിൽനിന്ന്​  അമ്മ കുഞ്ഞിനെ രക്ഷിച്ചു

പു​ണെ: ക​രി​​മ്പി​​ൻ​​തോ​​ട്ട​​ത്തി​​നു​ സ​​മീ​​പം കി​​ട​​ന്നു​​റ​​ങ്ങി​​യ ഒ​​ന്ന​​ര വ​​യ​​സ്സു​​കാ​​ര​​ൻ മ​​ക​​നെ പി​​ടി​​ക്കാ​​നു​​ള്ള പു​​ള്ളി​​പ്പു​​ലി​​യു​​ടെ ശ്ര​​മം ദ​​മ്പ​​തി​​ക​​ൾ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. പു​​ണെ ജി​​ല്ല​​യി​​ലെ ജു​ന്നാ​റി​ൽ ക​രി​മ്പു​പാ​ട​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്​​ച രാ​​ത്രി​​യാ​​ണ്​ സം​​ഭ​​വം.

ശ​ബ്​​ദം​കേ​ട്ട്​ ക​ണ്ണു​തു​റ​ന്ന്​ നോ​ക്കി​യ​പ്പോ​ൾ ത​​െൻറ തൊ​ട്ട​രി​കി​ൽ കി​ട​ന്നു​റ​ങ്ങി​യ മ​ക​നെ പു​ലി വ​ലി​ച്ചി​ഴ​ക്കു​ന്ന കാ​ഴ്​​ച​യാ​ണ്​ അ​മ്മ ദീ​പാ​ലി ക​ണ്ട​ത്. പെ​​​ട്ടെ​ന്നു​ത​ന്നെ അ​വ​ർ കൈ​കൊ​ണ്ട്​ പു​ലി​യെ തൊ​ഴി​ച്ചു. കു​ട്ടി​യു​ടെ ത​ല​യു​ടെ ഒ​രു ഭാ​ഗം വാ​യി​ലാ​ക്കി​യ പു​ലി ക​ടി വി​ട്ട്​ അ​മ്മ​യു​ടെ കൈ​യി​ൽ ക​ടി​ച്ചു. തൊ​ട്ട​ടു​ത്ത്​ കി​ട​ക്കു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വ്​ ഉ​ണ​ർ​ന്ന്​ അ​ല​മു​റ​യി​ട്ട​പ്പോ​ൾ പു​ലി പി​ന്തി​രി​ഞ്ഞ്​ ഓ​ടു​ക​യാ​യി​രു​ന്നു.  ക​രി​മ്പി​ൻ തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ൾ  മ​ക​നു​മൊ​ത്ത്​ പു​റ​ത്താ​ണ്​ കി​ട​ന്നി​രു​ന്ന​ത്. ​കു​ട്ടി​യു​ടെ ക​ഴു​ത്തി​​െൻറ​യും  ഇ​ട​തു​ക​ണ്ണി​​െൻറ​യും ഭാ​ഗ​ത്താ​യി പു​ലി​യു​ടെ പ​ല്ലു​ക​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്.  പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​രി​മ്പു​പാ​ട​ത്തി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ന​ദി​യു​ടെ ക​ര​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച കു​ടി​ലി​നു പു​റ​ത്താ​ണ്​ രാ​ത്രി കി​ട​ന്നു​റ​ങ്ങു​ന്ന​ത്.  ഈ ​വ​ർ​ഷം ജു​ന്നാ​ർ താ​ലൂ​ക്കി​ൽ പു​ലി​യു​ടെ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ജ​നു​വ​രി​യി​ൽ അ​ഞ്ച്​ മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more