1 GBP = 103.12

പുത്തൻ ഡിസൈനുമായി എമിറേറ്റ്സ് വിമാനങ്ങൾ

<strong>പുത്തൻ ഡിസൈനുമായി എമിറേറ്റ്സ് വിമാനങ്ങൾ</strong>

ദുബൈ: ലോകത്തെ ഏറ്റവും മികച്ച വിമാനകമ്പനികളിലൊന്നായ ദുബൈയുടെ എമിറേറ്റ്​സ്​ എയർലൈൻ പുത്തൻ ഡിസൈൻ പുറത്തിറക്കി. വിമാനങ്ങളുടെ ചിറകിലും വാൽ ഭാഗത്തുമുള്ള ഡിസൈനിലാണ്​ പ്രധാനമായും മാറ്റം കൊണ്ടുവന്നിരിക്കുന്നത്​. വൈകാതെ മുഴുവൻ എമിറേറ്റ്​സ്​ വിമാനങ്ങളും പുതിയ രൂപത്തിൽ പുറത്തിറങ്ങുമെന്ന്​ അധികൃതർ അറിയിച്ചു.

ഡിസൈനിലെ യു.എ.ഇ പതാകയും അറബി കാലിഗ്രാഫിയും പോലുള്ള പ്രധാന ഘടകങ്ങൾ നഷ്ടപ്പെടാതെ തന്നെ കൂടുതൽ മികച്ച ഡിസൈൻ രൂപപ്പെടുത്താനാണ്​ ശ്രമിച്ചതെന്ന്​ കമ്പനി പ്രസിഡന്‍റ്​ ടിം ക്ലർക്ക്​ പറഞ്ഞു. ലോകത്തെമ്പാടും പറക്കുന്ന എമിറേറ്റ്​സിന്‍റെ ഐഡന്‍റിറ്റിയെ കൂടുതൽ മനോഹരമാക്കുന്നതാണ്​ രൂപ​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനത്തിന്‍റെ വാൽഭാഗത്തെ പതാക കൂടുതൽ ത്രീഡി ഇഫക്റ്റോടെ പാറിപ്പറക്കുന്ന രീതിയിൽ സജ്ജീകരിച്ചു, ചിറകിന്‍റെ അറ്റത്ത്​ അറബി കാലിഗ്രാഫിയിൽ എമിറേറ്റ്‌സ് ലോഗോ ചുവപ്പ് നിറത്തിന്‍റെ പശ്​ചാത്തലത്തിൽ പതിച്ചു, ചിറകടിയിൽ യു.എ.ഇ പതാകയുടെ നിറങ്ങൾ വരച്ചു, എമിറേറ്റ്​സ്​ എന്നെഴുതിയ അറബിയിലും ഇംഗ്ലീഷിലുമുള്ള എഴുത്തുകൾ കൂടുതൽ ബോൾഡാക്കി, വെബ്​സൈറ്റ്​ അഡ്രസ്​ ഡിസൈനിൽ നിന്ന്​ ഒഴിവാക്കി എന്നിവയാണ്​ പുതിയ മാറ്റങ്ങൾ.

മൂന്നാം തവണയാണ്​ എമിറേറ്റ്​സിന്‍റെ ഡിസൈൻ മാറ്റം പ്രഖ്യാപിക്കുന്നത്​. ആദ്യതവണ കമ്പനിയുടെ തുടക്കകാലത്ത്​ 1985ലാണ്​ രൂപം പ്രഖ്യാപിച്ചത്​. ബ്രിട്ടനിലെ ഡിസൈൻ കമ്പനിയായ നെഗസ് ആൻഡ്​ നെഗസാണ്​ ആദ്യ രൂപകൽപന നിർവഹിച്ചത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more