1 GBP = 104.00
breaking news

പുകയിൽ എല്ലാം മറഞ്ഞു; ഞങ്ങൾ നിസ്സഹായരായിരുന്നു

പുകയിൽ എല്ലാം മറഞ്ഞു; ഞങ്ങൾ നിസ്സഹായരായിരുന്നു

ഡൽഹി ഹോട്ടലിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹത്തിന്​ സമീപം ജയശ്രീയുടെ മകൻ ഹരിഗോവിന്ദ്​, സഹോദരൻ ശശിധര​െൻറ മകൻ മനേഷ്, ജയശ്രീയുടെ ഭർത്താവ്​ ഉണ്ണികൃഷ്​ണൻ, വിദ്യാസാഗറി​െൻറ മകൻ വിഷ്​ണു, ജയശ്രീയുടെ മകൻ ഗൗരീശങ്കർ എന്നിവർ

കൊ​ച്ചി: ‘​ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച ഹ​രി​ദ്വാ​റി​ലേ​ക്ക്​ 6.45​െൻ​റ ട്രെ​യി​നി​ന്​ പോ​കാ​നാ​യി​രു​ന്നു പ​രി​പാ​ടി. ഞ​ങ്ങ​ൾ നാ​ല്​ മ​ണി​യോ​ടെ ഉ​ണ​ർ​ന്നു. അ​ച്ഛ​നും വ​ല്യ​മ്മ​യും അ​തി​നു​മു​േ​മ്പ ഉ​ണ​ർ​ന്ന്​ കു​ളി​​ച്ചൊ​രു​ങ്ങി​യി​ട്ടു​ണ്ടാ​ക​ണം. പൊ​ടു​ന്ന​നെ വൈ​ദ്യു​തി നി​ല​ച്ചു. ചു​റ്റും പു​ക​യും ചൂ​ടും പ​ട​രു​ന്ന​ത്​ ഞ​ങ്ങ​ൾ അ​റി​ഞ്ഞു. ശ്വാ​സം​കി​ട്ടാ​തെ വി​ഷ​മി​ച്ചു.

തൊ​ട്ട​പ്പു​റ​ത്തെ മു​റി​യി​ലു​ണ്ടാ​യി​ട്ടും അ​വ​രെ ഞ​ങ്ങ​ൾ​ക്ക്…..’ വി​ഷ്​​ണു​വി​​െൻറ വാ​ക്കു​ക​ൾ മു​റി​ഞ്ഞു. ഡ​ൽ​ഹി ക​രോ​ൾ​ബാ​ഗി​ലെ അ​ർ​പ്പി​ത്​ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച വി​ദ്യാ​സാ​ഗ​റി​​െൻറ ഏ​ക മ​ക​നാ​ണ്​ വി​ഷ്​​ണു. സം​ഭ​വം വി​വ​രി​ക്കു​േ​മ്പാ​ൾ ര​ണ്ടു​ദി​വ​സ​മാ​യി ഉ​റ​ങ്ങാ​ത്ത ആ ​ക​ണ്ണു​ക​ളി​ൽ ദു​ര​ന്ത​ത്തി​​െൻറ ഞെ​ട്ട​ലും ഭീ​തി​യും വി​ട്ടു​മാ​റി​യി​ട്ടി​ല്ല.

മ​രി​ച്ച ന​ളി​നി​യ​മ്മ, മ​ക്ക​ളാ​യ വി​ദ്യാ​സാ​ഗ​ർ, ജ​യ​ശ്രീ എ​ന്നി​വ​ർ​ക്ക്​ പു​റ​മെ ഇ​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ സോ​മ​ശേ​ഖ​ര​ൻ,  സു​ധ, സു​ധ​യു​ടെ ഭ​ർ​ത്താ​വ് സു​രേ​ന്ദ്ര​ൻ, സോ​മ​ശേ​ഖ​ര​​െൻറ ഭാ​ര്യ ബീ​ന, വി​ദ്യാ​സാ​ഗ​റി​െൻറ ഭാ​ര്യ മാ​ധു​രി, മ​ക​ൻ വി​ഷ്ണു, ജ​യ​ശ്രീ​യു​ടെ ഇ​ള​യ മ​ക​ൻ ഗൗ​രീ​ശ​ങ്ക​ർ, ന​ളി​നി​യ​മ്മ​യു​ടെ മൂ​ത്ത​സ​ഹോ​ദ​രി​യു​ടെ മ​ക​ൾ സ​ര​സ്വ​തി, ഇ​വ​രു​ടെ ഭ​ർ​ത്താ​വ് വി​ജ​യ​കു​മാ​ർ, മ​ക​ൻ ശ്രീ​കേ​ഷ് എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ജ​യ​ശ്രീ​യു​ടെ മൂ​ത്ത മ​ക​ൻ ഹ​രി​ഗോ​വി​ന്ദ്​ മും​ബൈ​യി​ൽ​നി​ന്ന്​ ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​രു​ന്നു.

25 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം ആ​റ്​ മാ​സം മു​മ്പ്​ നാ​ട്ടി​ലെ​ത്തി​യ വി​ദ്യാ​സാ​ഗ​റി​ന്​ യാ​ത്ര​ക​ൾ ഹ​ര​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ്​ ന​ളി​നി​യ​മ്മ​യു​ടെ ഗാ​സി​യാ​ബാ​ദി​ൽ താ​മ​സി​ക്കു​ന്ന ഇ​ള​യ​സ​ഹോ​ദ​രി​യു​ടെ കൊ​ച്ചു​മ​ക​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നൊ​പ്പം ആ​ഗ്ര​യും ഹ​രി​ദ്വാ​റും അ​മൃ​ത്​​സ​റു​മെ​ല്ലാം സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ആ​ളി​പ്പ​ട​രു​ന്ന തീ​ക്കും പു​ക​ക്കു​മി​ട​യി​ലൂ​ടെ തു​റ​ന്നു​കി​ട​ന്ന ജ​നാ​ല​വ​ഴി അ​ഗ്​​നി​ശ​മ​ന​സേ​ന​യാ​ണ്​ മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്​ താ​ഴെ​യെ​ത്തു​േ​മ്പാ​ഴാ​ണ്​ മ​റ്റ്​ മൂ​ന്നു​പേ​രെ​യും കാ​ണാ​നി​ല്ലെ​ന്ന്​ അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more