1 GBP = 102.88
breaking news

പി.സി തോമസിനായി റോഡ് ഷോ നടത്തി സുരേഷ് ഗോപി

പി.സി തോമസിനായി റോഡ്  ഷോ നടത്തി സുരേഷ് ഗോപി

കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥി പി.സി തോമസിന് വേണ്ടി റോഡ്ഷോ നടത്തി തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിലാണ് സുരേഷ് ഗോപിയെത്തി റോഡ് ഷോ നടത്തിയത്.

പി.സി തോമസ് സ്ഥാനാർഥിയായി എത്തിയതോടെ വലിയ പ്രതീക്ഷയിലാണ് കോട്ടയത്ത് എൻ.ഡി.എ. എന്നാൽ പുതുപ്പള്ളി അടക്കമുള്ള മണ്ഡലങ്ങളിൽ കാര്യമായ ചലനം ഉണ്ടാക്കാൻ എൻ.ഡി.എയ്ക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് സൂപ്പർതാരമായ സുരേഷ് ഗോപിയെ തന്നെ എൻ.ഡി.എ കളത്തിലിറക്കിയത്.

കോട്ടയത്തെ എൻ.ഡി.എ പ്രവർത്തകർക്ക് ആവേശം പകർന്ന് ഞാലിയാകുഴിയിൽ നിന്നും അയർക്കുന്നം വരെ പി.സി തോമസിനൊപ്പം സുരേഷ് ഗോപി റോഡ് ഷോ നടത്തി. സ്ഥാനാർഥി ആകുന്നതിനു മുമ്പ് തന്നെ പി.സി തോമസ് ക്ഷണിച്ചിരുന്നു എന്നും അത് നിരസിക്കാൻ സാധിക്കാത്തതിനാലാണ് റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. റോഡ്ഷോ അവസാനിച്ച് തൻറെ മണ്ഡലമായ തൃശൂരിലേക്ക് സുരേഷ് ഗോപി മടങ്ങുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more