1 GBP = 103.75
breaking news

പാർലമെന്‍റിൽ മണ്ഡി (കർഷക ചന്ത) തുടങ്ങുമെന്ന്​ ഭാരതീയ കിസാൻ യൂണിയൻ നേതാവ്

പാർലമെന്‍റിൽ മണ്ഡി (കർഷക ചന്ത) തുടങ്ങുമെന്ന്​ ഭാരതീയ കിസാൻ യൂണിയൻ നേതാവ്

കൊൽക്കത്ത: കേന്ദ്രം നടപ്പാക്കിയ കർഷക ​ദ്രോഹ നിയമങ്ങൾ പിൻവലിച്ചി​ല്ലെങ്കിൽ പാർലമെന്‍റിൽ മണ്ഡി (കർഷക ചന്ത) തുടങ്ങുമെന്ന്​ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്​. സംയുക്ത കിസാൻ മോർച്ച തീരുമാനിക്കുന്ന ദിവസം മണ്ഡി തുറക്കും. ഞങ്ങൾ​ക്ക്​ മൂന്നരലക്ഷം ട്രാക്​ടറുകളും 25 ലക്ഷം കർഷകരുമുണ്ട്​. വീണ്ടും ഡൽഹിയിലേക്ക്​ ട്രാക്​ടർ മാർച്ച്​ നടത്തും -ടിക്കായത്ത്​ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്​ചിമ ബംഗാളിൽ ബി.ജെ.പിയുടെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ പ്രചരണം നടത്താൻ എത്തിയതായിരുന്നു അദ്ദേഹം.

ബി.ജെ.പിക്ക്​ വോട്ട് ചെയ്യരുതെന്ന് നന്ദിഗ്രാമിലെ വോട്ടർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാമിൽ ഇക്കുറി വാശിയേറിയ മത്സരമാണ്​ നടക്കുന്നത്​. മമത മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ച്​ ബി.ജെ.പിയി​ൽ ചേർന്ന സുവേന്ദു അധികാരിയാണ്​ എതിരാളി. 

50,000 വോട്ടുകൾക്ക് ബാനർജിയെ തോൽപിക്കുമെന്ന്​ സുവേന്ദു അധികാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ്​ ബംഗാളിൽ തെരഞ്ഞെടുപ്പ്​. മേയ് രണ്ടിനാണ്​ വോട്ടെണ്ണൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more