1 GBP = 103.21

പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍

പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍

പാകിസ്താനിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുകയാണെന്നാണ് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിപ്പില്‍ പറയുന്നത്. ദേശീയ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷകണക്കിലെടുത്താണ് നടപടി.

കുവൈത്ത് എയർവേയ്സിന്‍റെ ലാഹോർ, ഇസ്‍ലാമാബാദ് സർവിസുകൾ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചു. കുവൈത്ത് എയർവേയ്സ് കമ്പനി അധികൃതർ ടിറ്റ്വറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ തങ്ങളുടെ വ്യോമ മേഖല അടച്ചതിനെ തുടർന്നാണ് സർവിസുകൾ തൽക്കാലത്തേക്ക് നിർത്തിവെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സൗദി എയര്‍ലൈന്‍സ് പാകിസ്താനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സൗദിയയുടെ തീരുമാനം. ഇന്ത്യയുമായി പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമ മേഖല പാകിസ്താന്‍ അടച്ചത്. സര്‍വീസുകള്‍ എന്ന് പുരാരംഭിക്കും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more