1 GBP = 103.76

പാകിസ്താനിലും അഫ്ഗാനിസ്താനിലും ഭൂചലനം; ആളപായമില്ല

പാകിസ്താനിലും അഫ്ഗാനിസ്താനിലും ഭൂചലനം; ആളപായമില്ല

കാബൂൾ: പാകിസ്താനിലെ ഇസ് ലാമാബാദിലും അഫ്ഗാനിസ്താനിലെ കാബൂളിലും ഭൂചലനം. പാകിസ്താനിലെ പടിഞ്ഞാറൻ ഇസ് ലാമാബാദിലാണ് 4.3 തീവ്രതയിൽ

ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 5.26ഒാടെ പടിഞ്ഞാറൻ ഇസ് ലാമാബാദിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. 

അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലാണ് 4.2 തീവ്രതയിൽ ഭൂചലനമുണ്ടായത്. പുലർച്ചെ 5.33ന് വടക്ക്-വടക്ക് കിഴക്ക് കാബൂളിന് 237 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഒാഫ് സീസ്മോളജി അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more