1 GBP = 103.89

പദവികളിൽ തർക്കം; ജെ.ഡി.എസ്- എൽ.ജെ.ഡി ലയനം നീളും

പദവികളിൽ തർക്കം; ജെ.ഡി.എസ്- എൽ.ജെ.ഡി ലയനം നീളും

കൊ​ച്ചി: ജെ.​ഡി.​എ​സ്​-​എ​ൽ.​ജെ.​ഡി ല​യ​ന​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യി പാ​ർ​ട്ടി പ​ദ​വി​ക​ളെ​യും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റ് വി​ഭ​ജ​ന​ത്തെ​യും ചൊ​ല്ലി​യു​ള്ള ത​ർ​ക്കം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ല​യ​നം സാ​ധ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ച​ർ​ച്ച​ക​ൾ ഇ​തോ​ടെ പാ​തി​വ​ഴി​യി​ലാ​യി. 

ഇ​രു​പാ​ർ​ട്ടി​ക​ളും ഒ​ന്നാ​കു​മ്പോ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് സ്ഥാ​നം ത​ങ്ങ​ൾ​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന് എ​ൽ.​ജെ.​ഡി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, അ​ത് ക​ഴി​യി​ല്ലെ​ന്നും വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്, സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ്ഥാ​ന​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു​മാ​യി​രു​ന്നു ജെ.​ഡി.​എ​സ് നേ​തൃ​ത്വ​ത്തിെൻറ മ​റു​പ​ടി. ഇ​ത് സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് എ​ൽ.​ജെ.​ഡി അ​റി​യി​ച്ച​തോ​ടെ ല​യ​നം ഉ​ട​നു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ല​യ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​ൽ.​ജെ.​ഡി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. തു​ട​ർ ച​ർ​ച്ച​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. ഒ​രു കാ​ര​ണ​വ​ശാ​ലും സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് സ്ഥാ​നം വി​ട്ടു​കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ജെ.​ഡി.​എ​സി​ലെ മാ​ത്യു ടി. ​തോ​മ​സിെ​ന അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ദ​വി വീ​തം​വെ​ക്കു​മ്പോ​ൾ സ്ഥാ​നം ന​ഷ്​​ട​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യം മു​ന്നി​ൽ​ക​ണ്ട് ഇ​രു​പാ​ർ​ട്ടി​ക​ളി​ലെ​യും ഒ​രു​വി​ഭാ​ഗം ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​ർ ല​യ​ന​ത്തി​ന് എ​തി​രാ​ണ്. 

ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ൽ ന​ട​ന്ന ജെ.​ഡി.​എ​സ് അ​ഡ്ഹോ​ക് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ല​യ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി മാ​ത്യു ടി. ​തോ​മ​സ്, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​രു​പാ​ർ​ട്ടി​ക​ളി​ലെ​യും നേ​താ​ക്ക​ൾ ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more